താൾ:CiXIV262.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 69

ചന്ദ്ര - അങ്ങ ഇത്രമാത്രമെ വിചാരിച്ചിട്ടുള്ളുവെങ്കിൽ
നോക്ക രണ്ടുപേൎക്കുംകൂടി പോയി അദ്ദേഹത്തെ കണ്ട
ആ വഴിക്ക തന്നെ വീട്ടിൽ പോകാമെല്ലൊ?

സുകു - എന്നാൽ അങ്ങിനെതന്നെ. ഞാൻ അങ്ങയെ
ബുദ്ധിമുട്ടിക്കെണ്ടായെന്നു വിചാരിച്ചിട്ടെത പറഞ്ഞ
ത. ഇതിൽ വേറെ ഒരൎത്ഥമുണ്ടെന്ന അങ്ങ കരുതരുതെ.

ചന്ദ്ര - അങ്ങ കാശ്മീരരാജ്യക്കാരനാണന്നല്ലെ പറഞ്ഞത?
ആ രാജ്യത്തെ മഹാരാജാവും പ്രജകളും ക്ഷേമത്തിൽ
തന്നെ ഇരിക്കുന്നുവൊ? അവിടെ സുകുമാരനെന്ന
പേരായ ഒരു കുട്ടിയുണ്ടല്ലൊ. അദ്ദേഹത്തെ അങ്ങ അ
റിയുമൊ?

സുകു - ആ രാജ്യത്തെ സൈന്യാധിപതിയുടെ പുത്രനായ
സുകുമാരനെപറ്റിത്തന്നെയൊ അങ്ങ ചോദിച്ചത?

ചന്ദ്ര - അതെ. അദ്ദേഹത്തെ പറ്റിത്തന്നെയാണ ഞാൻ
ചോദിച്ചത.

സുകു - ആ സുകുമാരനെ ഞാൻ ധാരാളം അറിയും.

ചന്ദ്ര - അച്ശൻ മരിച്ചതിന്റെശേഷം പ്രതാപരുദ്രമഹാ
രാജാവ ഏറ്റവും വാത്സല്യത്തോടുകൂടി സുകുമാരനെ
സംരക്ഷിച്ചവരുന്നു എന്നും വിദ്യാഭ്യാസം വഴിപോ
ലെ ചെയ്യിക്കുന്നു എന്നും കേട്ടു. അദ്ദേഹം സുഖമായി
ഇരിക്കുന്നുണ്ടൊ? വിദ്യാഭ്യാസം എത്രത്തോളമായി?
അദ്ദേഹത്തിന്റെ ൟ വക ക്ഷേമാഭ്യുദയകഥകളെ
കേൾപ്പാൻ എന്റെ കൎണ്ണങ്ങൾ കൊതിക്കുന്നു.

സുകു - ("ഇദ്ദേഹം എന്താണ ഇത്ര ഒരു പരിചയം നടി
പ്പാൻ കാരണം! ഒന്നിലൊ മഹാരാജാവിന്റെ വഴിക്കാ
യിരിക്കണം. അല്ലെങ്കിൽ അച്ശൻ നിമിത്തമായിരിക്ക
ണം. ഏതായാലും അറിയാം" എന്നിപ്രകാരം ആലോചി
ച്ച) സുകുമാരനുമായുള്ള സ്നേഹവും പരിചയവും അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/89&oldid=193849" എന്ന താളിൽനിന്ന് ശേഖരിച്ചത്