താൾ:CiXIV262.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 ആറാം അദ്ധ്യായം

പിയാന മുതലായ ഇംഗ്ലീഷ വാദ്യങ്ങളും, വാച്ച്, ക്ലോ
ക്ക്, ടൈംപീസ്സ്, മുതലായവയും വില്ക്കുന്ന ഷാപ്പുകൾ
അസംഖ്യം. ഇങ്ങിനേയുള്ള ഓരോരോ ഷാപ്പുകളിൽ
ചെന്നു നോക്കിയാൽ, അതുകളുടെ ഉൾഭാഗം എട്ടും പ
ത്തും ഭാഗങ്ങളായി തരം തിരിക്കപ്പെട്ടതിൽ ഒരേടത്തെ ബി
സ്കട്ട് കേക്ക് വെപ്പർമെണ്ട് ഝാം മുതലായ മ
ധുര ഭക്ഷ്യങ്ങളും, ഒരേടത്ത അധികം വില പിടിച്ച
തും അനേക തരത്തിലുള്ളതും ആയ ലഹരിയുള്ള മദ്യ
ങ്ങളായ പേയങ്ങളും, ഒരേടത്ത അത്തൽ ലവണ്ടർ
പനിനീർ മുതലായ വാസന ദ്രവ്യങ്ങളും, ഒരേടത്ത പ
ലേ തരത്തിലും വൎണ്ണത്തിലും വലിപ്പത്തിലും ഉള്ള ല
ക്കോട്ട കത്തകടലാസ്സ മുതലായവയും, ഒരേടത്ത ഒന്നി
നെ അനേകങ്ങളായി കാണിച്ച മനുഷ്യരെ കൂടി പരി
ഭ്രമിപ്പിക്കുന്നതും സ്വൎണ്ണവൎണ്ണത്തിലുള്ള കൂടോടുകൂടിയ
തും ആയ അസംഖ്യം വെള്ളക്കണ്ണാടികളും, ഗുളോപ്പു
കളും, വാൾഷെഡ്ഡുകളും, ഇതിന്നെല്ലാറ്റിന്നും പുറമെ മ
റ്റൊരേടത്ത പലവക സാമാനങ്ങളും, വില്പാൻ ബഹുഭം
ഗിയിൽ അടക്കി അടക്കി വെച്ചിരിക്കുന്നതും തൂക്കിയിരി
ക്കുന്നതും കാണാം. മറ്റൊരു ഷാപ്പിൽ ചെന്നാൽ അതി
ൽ ഒരേടത്ത പലേ തരത്തിലും നിറത്തിലും ഉള്ള വില
പിടിച്ച ശീലത്തരങ്ങൾ ആട്ടിക്കിട്ടിരിക്കുന്നതും, അവിടെ
അനേകം ജനങ്ങൾ ഇരുന്ന തുന്നുന്നതും കാണാം. മ
റ്റൊരു വലിയ മുറിയിൽ ശാസ്ത്രസംബന്ധമായും മറ്റും
ഉള്ള പുസ്തകങ്ങളും, ച്ശായ വെക്കാനുള്ള ആൽബങ്ങ
ളും, കുട്ടികൾക്ക കളിപ്പാനുള്ള മനോഹരങ്ങളായ സാധ
നങ്ങളും, ചില്ലളമാറികളിൽ എത്രയും കൌതുകത്തിൽ
വെച്ചിട്ടുള്ളവ അനേകം കാണാം. സ്വദേശത്തുണ്ടാ
ക്കിയതും ദ്വീപാന്തരങ്ങളിൽനിന്ന വരുത്തിയതും ആയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/82&oldid=193831" എന്ന താളിൽനിന്ന് ശേഖരിച്ചത്