താൾ:CiXIV262.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 61

അന്ന നാല മണി കഴിഞ്ഞതിന്ന ശേഷം സുകുമാരൻ
ചായ കഴിച്ച വണ്ടിയിൽ പുറത്ത പോയി അങ്ങാടി
മുതലായ ചില്ലറ സ്ഥലങ്ങളെല്ലാം കണ്ടു. ഇങ്ങിനെ
നാലഞ്ച ദിവസങ്ങളായിട്ട അവിടെയുള്ള പ്രധാന ഷാ
പ്പുകൾ, പള്ളികൾ, നദികൾ, ക്ഷേത്രങ്ങൾ, കാഴ്ചബം
ഗ്ലാവുകൾ, മൃഗശാലകൾ, പ്രാധാന്യമേറിയ ആപ്പീസ്സു
കൾ മുതലായ വിശേഷസ്ഥലങ്ങളെല്ലാം അവൻ വ
ണ്ടിയിൽ സഞ്ചരിച്ച കണ്ടു. ആ പട്ടണത്തിന്റെ
നാല ഭാഗവും നടന്ന നോക്കിയാൽ കാണാവുന്ന കാഴ്ച
കളെ എത്രയും ചുരുക്കി പറയാം.

അനേക വൎണ്ണങ്ങളോടുകൂടിയതും അത്യുന്നതങ്ങ
ളും ആയ നാലും രണ്ടും ഒന്നും അശ്വങ്ങളെ കൂട്ടി കെട്ടിയ
തും, സൂൎയ്യരശ്മി പ്രതിഫലിക്കുമ്പോൾ കണ്ട നില്ക്കുന്ന
വരുടെ നേത്രങ്ങളെ മഞ്ഞളിപ്പിക്കത്തക്കവണ്ണം അത്ര
വിശേഷമായി ചായം കൊടുത്തിട്ടുള്ളതും, മേഘ ഗൎജ്ജി
തംപോലെ ശബ്ദത്തെ ഉണ്ടാക്കുന്നതും, ആയ ബ്രുവം,
ഫീറ്റൻ, കോച്ച്, ഡൊക്കാട്ട്, മുതലായ അനേക തര
ത്തിലുള്ള വണ്ടികളേക്കൊണ്ട നിറഞ്ഞ തെരുവുകൾ അ
നവധി, ആവക ഓരോ തെരുവുകളിൽ വൈരം, ചുക
പ്പ, മാണിക്യം, മരതകം, വൈഡൂൎയ്യം, പുഷ്യരാഗം,
മുതലായ വിലവേറില്ലാത്ത രത്നങ്ങൾ പതിച്ച മോതിരം,
കടുക്കൻ, കാഞ്ചീ, കടകം, ഇത്യാദികളായ ആഭരണങ്ങ
ളും, സ്വൎണ്ണം വെള്ളി മുതലായ ലോഹങ്ങളേക്കൊണ്ട
അനേകതരത്തിൽ ഉണ്ടാക്കി കൊത്തു വേലകൾ ചെയ്തി
ട്ടുള്ള പാനപാത്രങ്ങളും, അധികം വിലപിടിച്ച പലെ മാ
തിരിയിലുള്ള വിളക്കുകളും വില്ക്കുന്ന ഷാപ്പുകൾ അ
നേകം. നാദശുദ്ധികൊണ്ട സാക്ഷാൽ സരസ്വതിയു
ടെ വീണയേക്കൂടി പരിഭവിപ്പിക്കുന്ന വലിയ വലിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/81&oldid=193829" എന്ന താളിൽനിന്ന് ശേഖരിച്ചത്