താൾ:CiXIV262.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 ആറാം അദ്ധ്യായം

പേൎക്കുംകൂടി പോവാം. ഞാനും ഹൊട്ടേൽ വഴിക്ക വരാം.
അങ്ങയെ അവിടെ എറക്കി ഞാൻ പോയിക്കൊള്ളാം.
ആ നേരവും കൂടി നോക്ക ഒന്നിച്ചിരുന്ന സംസാരിക്കാ
മെല്ലൊ" എന്ന പറഞ്ഞപ്പോൾ സുകുമാരൻ "അങ്ങി
നെതന്നെ. ൟ ഉപകാരത്തിന്ന ഞാൻ അങ്ങേക്ക
വളരെ കടപ്പെട്ടിരിക്കുന്നു" എന്ന ഉത്തരം പറഞ്ഞു.
ഉടനെ അവർ രണ്ടുപേരുംകൂടി വണ്ടിയിൽ കയറി
ഇരുന്ന ഓടിച്ചു. കാൽ മണിക്കൂറ നേരം കൊണ്ട അ
വർ സുകുമാരൻ താമസിപ്പാൻ നിശ്ചയിച്ചിരുന്ന ഹൊ
ട്ടെലിൽ എത്തി. സുകുമാരൻ വണ്ടിയിൽനിന്ന അ
വിടെ എറങ്ങിനിന്നപ്പോൾ ബാബു ഗോവിന്ദലാല
"അങ്ങ ൟ രാജ്യം വിടുന്നതിലകത്ത എന്നെ വന്ന കാ
ണുമെന്ന വിശ്വസിക്കുന്നു" എന്ന പറഞ്ഞ അന്യൊന്യം
കൈകൊടുത്ത വന്ദിച്ച പിരികയും ചെയ്തു. അതിന്ന
ശേഷം സുകുമാരൻ സ്നാനം ഭക്ഷണം മുതലായ്ത ഇഷ്ടം
പോലെ കഴിച്ചു. യാത്രയിൽ സുകുമാരൻ ഇംഗ്ലീഷ മാതി
രിയിലുള്ള ഉടുപ്പായിരുന്നു എപ്പോഴും ധരിച്ചിരുന്നത.
ഭക്ഷണത്തിൽ വളരെ കൃത്യമുണ്ടായിരുന്നു. അധികം
വഴിയാത്ര ചെയ്തത കൊണ്ടുള്ള ക്ഷീണം നിമിത്തം
അന്ന പുറത്തെങ്ങും എറങ്ങിയത തന്നെ ഇല്ല.

പിറ്റെ ദിവസം പുലൎച്ചേ സുകുമാരൻ സ്നേഹി
തനായ ബാബു ഗോവിന്ദലാലയെ കാണ്മാൻ പോകയും,
അദ്ദേഹം അടിയന്തര കാൎയ്യത്തിന്നായി പുറത്ത പോയി
രിക്കുന്നു എന്നും മടങ്ങി വരാൻ അധികം താമസിക്കു
മെന്നും ആ ഗൃഹത്തിലുള്ളവർ പറകയാൽ ഇനി ഇദ്ദേ
ഹത്തെ കാണുന്നത രണ്ടു ദിവസം കഴിഞ്ഞിട്ടാക്കാമെന്നു
റച്ച, താൻ വന്നതിന്റെ അടയാളമായി തന്റെ കാൎഡ
അവിടെ പെട്ടിയിൽ ഇട്ട മടങ്ങി പോരികയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/80&oldid=193826" എന്ന താളിൽനിന്ന് ശേഖരിച്ചത്