താൾ:CiXIV262.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം 51

ക്കൊണ്ടും തീൎക്കാം" എന്നിങ്ങിനെ ആലോചിച്ച സഞ്ചാ
രം ഇപ്പോൾ തന്നെ എന്നു തീൎച്ചയാക്കി.

അപ്പോൾ ചന്ദ്രഭാനു അന്ന പകൽ അഞ്ചുമ
ണിക്ക വന്നതായ വൎത്തമാനക്കടലാസ്സുകളും കത്തുകളും
കയ്യിൽ എടുത്തുകൊണ്ട മുകളിലേക്ക കയറി ചെന്നു. സു
കുമാരൻ അവനെ കണ്ടപ്പോൾ "അല്പം നിൽക്കൂ; പോ
വാൻ വരട്ടെ; ഒന്ന പറവാനുണ്ട" എന്ന പറഞ്ഞ അ
വനോടു അതുകൾ വാങ്ങി തന്റെ പെട്ടിയിൽ വെച്ച
പൂട്ടി. സുകുമാരൻ ചന്ദ്രഭാനുവിനെ നോക്കിക്കൊണ്ടാ
അധിക, വ്യസനത്തോടു കൂടി പറയുന്നു.

സുകു - വൎത്തമാനങ്ങളെല്ലാം നീകേട്ടില്ലെ?

ചന്ദ്ര - (കണ്ണിൽ ജലം ഒലിപ്പിച്ചുകൊണ്ട) ഉവ്വ, ഞാ
നാണ ആദ്യം ഇന്ദുമതിയോടു ചെന്ന പറഞ്ഞത.

സുകു - ചന്ദ്രഭാനു! നീ ഒരിക്കലും വ്യസനിക്കരുതെ.
ഞാൻ ഇതുവരെ ആലോചിച്ചതിൽ ഒന്ന സഞ്ചരിച്ച
വരാമെന്ന തന്നെയാണ ഉറച്ചത. ഇല്ലെങ്കിൽ
വൈഷമ്യമുണ്ട.

ചന്ദ്ര - എല്ലാംകൊണ്ടും ഇപ്പോൾ ഒരു സഞ്ചാരം തന്നെ
യാണ ഉത്തമം. പക്ഷെ എന്നെക്കൂടി കൊണ്ടു പോ
കണം. ഞാൻ അങ്ങയെ വിട്ടുപിരിഞ്ഞാൽ ക്ഷണ
നേരം പൊറുക്കയില്ലെന്ന തീൎച്ച തന്നെ.

സുകു - അയ്യൊ! അത ഒരിക്കലും പാടില്ല. നീ പോ
ന്നാൽ പിന്നെ ഇന്ദുമതിക്കാരാണ? എന്നെ സംബ
ന്ധിച്ച കാൎയ്യങ്ങളിൽ അവൾക്ക എന്തെങ്കിലും പറ
യേണ്ടിവന്നാൽ നീയ്യും രുഗ്മീഭായിയും മാത്രമല്ലെ ഉ
ള്ളു? നിങ്ങൾ രണ്ടാളുടെയും പീയൂഷ സദൃശങ്ങളായ
വാക്കുകളെ കൊണ്ട വേണ്ടേ അവൾക്ക സമാധാനം
വരാൻ? അവൾ കുട്ടിയാണല്ലൊ. ഇന്ദുമതിയെ കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/71&oldid=193803" എന്ന താളിൽനിന്ന് ശേഖരിച്ചത്