താൾ:CiXIV262.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം 49

ഇന്ദുമതിയുടെ കൈകൊണ്ട എത്രയും പ്രേമാതി
ശയത്തോടെ ഭംഗിയിൽ കെട്ടിയ പരിമളമേറുന്ന
മുല്ലമാല കൈകൊണ്ട എടുത്ത സമയം അ
നേക വികാരങ്ങൾ അവന്റെ മനസ്സിൽ ഉദിച്ചു.

"അയ്യൊ! പ്രാണവല്ലഭെ! ൟ മാല ഇനിക്ക
അവസാനത്തേതായി ഭവിച്ചുവല്ലൊ! ദന്തിഗാമിനി!
നിന്റെ വിയോഗം ഞാൻ എങ്ങിനെ സഹിക്കുന്നു! രാ
കേന്ദുമുഖി! അതി മുഗ്ധമായ നിന്റെ വദനാരവിന്ദം
ഞാൻ എന്നിനി കാണുന്നു! സ്വൎവൎണ്ണമായ നിന്റെ
ദേഹവും പ്രശംസിക്കത്തക്ക ശീലഗുണങ്ങളും, മനസ്സി
നെ ആകൎഷിക്കുന്ന കടാക്ഷ വീക്ഷണങ്ങളും, കണ്ട
കണ്ടാനന്ദിച്ചിരിപ്പാൻ ഇത്ര മാത്രമൊ ഇനിക്ക വിധി!
ഇന്ദുമതി! അകൃത സുകൃതന്മാൎക്ക ദുൎല്ലഭമായ നിന്റെ
വക്ഷോഭ കുംഭങ്ങൾ ഇനി എന്റെ മാറിൽ അണയു
ന്ന കാലം എത്ര ദൂരത്തിലാണ! പ്രിയതമെ! ഏതൊരു
കാലത്താണ എന്റെ മുഖം നിന്റെ കടാക്ഷവീക്ഷണ
ങ്ങളാകുന്ന ഭൃംഗസമൂഹങ്ങൾക്ക ഒരു പുണ്ഡകരീകമായി ഭ
വിക്കുന്നത! കന്ദരദനെ! നിന്റെ പുഞ്ചിരിയാകുന്ന ശ
രച്ചന്ദ്രികക്ക ഞാനൊരു ആമ്പലായി പരിണമിക്കു
ന്നത ഇനി എന്നാണ! പ്രിയഭാഷിണി! എന്റെ ക
ൎണ്ണങ്ങൾ ഇനി ഏതൊരു അവസരത്തിലാണ നിന്റെ
വചനാമൃതത്തിന്ന ഒരു ഭാജനമായിത്തീരുന്നത!" എ
ന്നിപ്രകാരം കരഞ്ഞും വിലാപിച്ചും കൊണ്ട ആ മാല
സുകുമാരൻ തന്റെ മാറത്തും കണ്ണിലുംവെച്ച കുറെ
നേരം കിടന്നു.

അല്പം നേരം കഴിഞ്ഞാറെ സുകുമാരൻ എഴുനീ
റ്റിരുന്ന "ഞാൻ ഇപ്പോൾ എന്തിനാണ ഇങ്ങിനെ വ്യ
സനിക്കുന്നത. ഇന്ദുമതിക്ക എന്റെമേൽ പ്രേമത്തി

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/69&oldid=193798" എന്ന താളിൽനിന്ന് ശേഖരിച്ചത്