താൾ:CiXIV262.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം.

സുകുമാരന്റെ വിയോഗം.

സുകുമാരൻ ഇന്ദുമതിയെ വിട്ടു പിരിയുന്നതിലു
ള്ള ദുഃഖം സഹിച്ചുകൂടാതെ ഓരോന്ന പറഞ്ഞുംകൊണ്ട
ശ്രീനഗരത്ത ബംഗ്ലാവിന്റെ പുറത്ത വിശേഷമായ
വലിയ ഒരു തോട്ടമുള്ളതിൽ അല്പം നേരം ഇരുന്നു. കേ
ൾക്കുന്നവരുടെ മനസ്സിനേകൂടി പൊട്ടിക്കുന്നതായ ആ
വക സങ്കടങ്ങളും വിലാപങ്ങളും വായനക്കാർ ഊഹിച്ചു
കൊള്ളേണ്ടതാണ. സുകുമാരൻ ഇന്ദുമതിയേത്തന്നെ
വിചാരിച്ചുംകൊണ്ട ഒരുവിധം രാജധാനിയിൽ എത്തി
ചെൎന്നു. അര മണിക്കൂറനേരംകൊണ്ട നടന്ന വന്ന
വഴിതന്നെ അവന മടങ്ങിപ്പോവാൻ മൂന്നു മണിക്കൂറ
നേരം വേണ്ടിവന്നു. അപ്പോഴത്തെ അവന്റെ യാ
ത്ര കണ്ടാൽ സ്തംഭംകൂടി സഞ്ചരിച്ചു തുടങ്ങിയൊ എന്ന
തോന്നും. സുകുമാരൻ ധൈൎയ്യശാലിയാകയാൽ വ്യസ
നങ്ങളെല്ലാം ഒരുവിധം അടക്കിവെച്ചു എന്നെ പറയേ
ണ്ട. അവൻ രാജധാനിയിൽചെന്ന സ്നാനം ഭക്ഷ
ണം മുതലായത കഴിച്ചു എന്ന പേരുവരുത്തി തന്റെ
ശയന ഗൃഹത്തിലേക്ക എത്തിയ സമയം അസ്തമിച്ച
പത്തര മണിയായിരുന്നു. ഇന്ദുമതി തന്റെ സ്വന്തം
കൈകൊണ്ട കെട്ടി ഉണ്ടാക്കിയ ഒരു മുല്ലമാല നിത്യവും
സുകുമാരന അയച്ചു കൊടുക്കുന്നത സാധാരണയായി
രുന്നു. അന്നും പതിവുപോലെ രുഗ്മീഭായി മാല സു
കുമാരന്റെ അറയിൽ മേശപ്പുറത്ത കൊണ്ടു വെച്ചിട്ടു
ണ്ടായിരുന്നു. അന്നേത്തെ ദിവസം ഇന്ദുമതി മാല
കെട്ടി അയച്ചിട്ടാണ ശ്രീനഗരത്തേക്ക പോയത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/68&oldid=193796" എന്ന താളിൽനിന്ന് ശേഖരിച്ചത്