താൾ:CiXIV262.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 47

രുഗ്മീ - (കുറഞ്ഞൊന്ന പതുക്കെ) ഉവ്വുവ്വ് അത പറയാ
നുള്ള താമസമെ ഉള്ളു ഉറങ്ങാൻ.

സുകു - ൟ അൎദ്ധരാത്രിക്ക എന്തിനാ ച്ശായ.

രുഗ്മീ - അതുണ്ടായാൽ അവൾക്ക ഉറക്കം വരുമത്രെ.

ഇന്ദുമതിക്ക ഉറക്കംവരാതിരിപ്പാനുള്ള കാരണം
ക്ഷണനേരംകൊണ്ട സുകുമാരന മനസ്സിലായി. ആ അ
വസ്ഥ അവനും അനുഭവമല്ലെ. സുകുമാരൻ വേഗത്തി
ൽ എഴുനീറ്റ പെട്ടിതുറന്ന തന്റെ ഒരു ച്ശായഎടുത്ത രുഗ്മീ
ഭായിവക്കൽ കൊടുത്തു. അവൾ ച്ശായ കിട്ടിയ ഉടനെ മട
ങ്ങിവന്നപ്പോൾ "അമ്മെ നിങ്ങൾ എങ്ങട്ടാണ പുറത്ത
പോയിരുന്നത?" എന്ന ഇന്ദുമതി ചോദിച്ചു. രുഗ്മീഭാ
യി ഒന്ന പുഞ്ചിരിക്കൊണ്ട ഏറ്റവും ദയയോടുകൂടി "ഇ
താ ഇത കയ്യിൽവെച്ചോളു എന്നാൽ ഉറക്കം വരും" എ
ന്ന പറഞ്ഞ അതിനെ ഇന്ദുമതിയുടെ കയ്യിൽ കൊടുത്തു.

ഇന്ദുമതി അത ഇന്നതാണെന്ന ഊഹിച്ച അ
തിപ്രേമത്തോടുകൂടി അതിനെ വാങ്ങി. അല്പം കഴി
ഞ്ഞപ്പോൾ അതിനെ വിളക്കത്തിരുന്ന നോക്കുകയും, കു
റെ കഴിഞ്ഞശേഷം അതിൽ അനേകതരം ചുംബനം
ചെയ്ത അതിനെ തന്റെ മാറത്ത വെച്ചുകൊണ്ട കിടക്കു
കയും, ഒട്ട പുലരാറായപ്പോൾ കുറഞ്ഞോന്ന ഉറങ്ങുക
യും ചെയ്തു. നേരം പുലൎന്നപ്പോൾ രുഗ്മീഭായി ഇന്ദുമതി
യെ നോക്കി ഒന്ന ചിരിച്ചു. രണ്ടാളുംകൂടി പതിവുപോ
ലെ സ്നാനം മുതലായതിന്നായിപ്പോയി. അന്നു മുതൽ
ക്ക ഇന്ദുമതിക്ക ഭക്ഷണം നിദ്ര മുതലായ പ്രധാന കാ
ൎയ്യങ്ങളിൽകൂടി വൈരാഗ്യം തുടങ്ങി. ഇങ്ങിനെ ഇന്ദുമ
തി സുകുമാരനേത്തന്നെ സദാ സ്മരിച്ചും, അനംഗതാപ
ത്തെ ഉള്ളിൽ അടക്കിയും, കൊണ്ട ഒരുവിധം ദിവസം
കഴിച്ചകൂട്ടി വന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/67&oldid=193793" എന്ന താളിൽനിന്ന് ശേഖരിച്ചത്