താൾ:CiXIV262.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 നാലാം അദ്ധ്യായം

ണ്ടമണിയായി എന്ന തോന്നുന്നു രുഗ്മീഭായി യദൃച്ശ
യാ ഉണരുകയും ഇന്ദുമതി കോസരിയിൽ ഇരിക്കുന്നത
കാണുകയും ചെയ്തു. "അല്ലാ, നീ ഇനിയും ഉറങ്ങീലെ?
എന്താ ഉറങ്ങാത്തത? ഇതനിമിത്തം വല്ല രോഗവും പി
ടിക്കുമെല്ലൊ. നീ എന്താണ ഇങ്ങിനെ ബുദ്ധിയില്ലാ
ത്തവരെപോലെ കാണിക്കുന്നത?" എന്ന രുഗ്മീഭായി
പറഞ്ഞതിന്നുത്തരമായി ഇന്ദുമതി "അമ്മെ! ഇനിക്ക
ഉറക്കം ലേശമെങ്കിലും വരുന്നില്ല." എന്ന പറഞ്ഞു.
"ആട്ടെ, അതിന്ന വഴിയുണ്ടാക്കാം" എന്ന പറഞ്ഞ അ
തിചതുരയായ രുഗ്മീഭായി ഒരു പാനീസ്സവിളക്കും ക
യ്യിൽ എടുത്ത വേഗത്തിൽപോയി സുകുമാരൻ കിടക്കു
ന്ന മാളികയുടെ പുറത്തളത്തിൽ ചെന്നനിന്ന ഒന്നു ര
ണ്ടു പ്രാവശ്യം കുരച്ചു.

സുകു - ആരാണ പുറത്ത?

രുഗ്മീ - ഞാൻതന്നെ.

സുകു - ആര! രുഗ്മീഭായിയൊ?

രുഗ്മീ - അതെ! അതെ!

സുകു - വാതിൽ തഴുതിട്ടിട്ടില്ല. തുറന്ന കടക്കാം.

രുഗ്മീഭായി വാതിൽ തുറന്ന അകത്ത കടന്നു.

സുകു - എന്താണ ൟ അൎദ്ധരാത്രിയിൽ വന്നത? വി
ശേഷിച്ച വല്ലതും ഉണ്ടായിട്ടൊ?

രുഗ്മീ - അങ്ങയുടെ ഒരു ച്ശായ വേണമെന്ന വെച്ച വ
ന്നതാണ.

സുകു - ഇതാണ യോഗം. ഞാൻ അത ഇന്ദുമതിക്ക അ
യക്കേണമെന്ന വിചാരിച്ചിരിപ്പാണ. അപ്പോഴാ
യി രുഗ്മീഭായി വന്നത. വളരെ നന്നായി. ഇന്ദുമ
തി ഇനിയും ഉറങ്ങീട്ടില്ലെ?

രുഗ്മീ - ഇല്ലാ, ഇനിയും ഉറങ്ങീട്ടില്ല.

സുകു - വേഗം ഉറങ്ങാൻ പറയരുതെ രുഗ്മീഭായിക്ക? ഇ
തൊന്നും അവൾ അത്ര അറിഞ്ഞീട്ടുണ്ടാവില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/66&oldid=193791" എന്ന താളിൽനിന്ന് ശേഖരിച്ചത്