താൾ:CiXIV262.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 നാലാം അദ്ധ്യായം

ടത്തേക്ക വരട്ടെ എന്ന വിചാരിച്ചു. ഒടുവിൽ അ
തും ഒരു ഗോഷ്ടിയായി രീൎന്നെങ്കിലൊ എന്ന വിചാ
രിച്ച നിന്റെ വരവും നോക്കിക്കൊണ്ട പടിക്ക പു
റത്ത തന്നെ വളരെ നേരം കാത്തു നിന്നു. ആ വ
ക ആപത്തുകൾ ഒന്നും കൂടാതെ നീ ഇവിടെ എത്തി
ചേൎന്നത തന്നെ എന്റെ ഒരു മഹാ ഭാഗ്യം. നിന്നെ
പിരിഞ്ഞതിന്റെ ശേഷം അതി കോമളനായ സുകു
മാരൻ എന്തെല്ലാം ഓരോന്ന ആലോചിച്ചിരിക്ക
ണം കഷ്ടം! കഷ്ടം!

ൟ വാക്ക ഓൎത്ത നോക്കിയപ്പോൾ വൈഷമ്യ
വിചാരം കൊണ്ടുണ്ടായ വ്യസനത്തോടെ ഇന്ദുമതി പി
ന്നെയും പിന്നെയും കരഞ്ഞു തുടങ്ങി.

രുഗ്മീ - ച്ശീ! ച്ശീ! നീ എന്താണ ഇങ്ങിനെ വ്യസനിക്കു
ന്നത. സുകുമാരന ഇപ്പോൾ എന്തൊന്നാണ വന്നിരി
ക്കുന്നത. അദ്ദേഹം ബുദ്ധിമാനാകയാൽ നീസാഹസം
വിചാരിച്ചതു പോലെയൊന്നും അദ്ദേഹം വിചാരിക്ക
യില്ലെന്ന ഇനിക്ക നല്ല നിശ്ചയമുണ്ട. അച്ശന്റെ
രാജ്യം പോലെ എത്ര രാജ്യം കിടക്കുന്നു. സാധുക്ക
ളെ സംരക്ഷിക്കുന്ന യോഗ്യന്മാരും എത്രയുണ്ട ലോക
ത്തിൽ. പിന്നെ സുകുമാരനൊ അതി വിദ്വാൻ, അ
തി ധൈൎയ്യശാലി. അദ്ദേഹത്തെ ഒരിക്കൽ കണ്ടാൽ
പിന്നെ വിട്ട പിരിയുന്നതിൽ സങ്കടം തോന്നാത്ത
വരാരെങ്കിലുമുണ്ടൊ ഭൂമിയിൽ. സഞ്ചരിക്കേണ്ടതിന്നു
രാജ്യങ്ങളിലെല്ലാടവും തീവണ്ടിയും, യൂറോപ്പു മുതലായ
ദ്വീപാന്തരങ്ങളിലേക്ക എത്രയും അത്ഭുതം തോന്നത്തക്ക
വിധത്തിൽ ഉള്ള തീക്കപ്പലുകളും യഥേഷ്ടം ഉണ്ടാ
ക കൊണ്ട ബഹു സുഖമായി സഞ്ചരിക്കാം. പണം
ഒന്നുമാത്രം വേണം. അത മണിഓഡർ വഴിയാ
യി എവിടെ നിന്നും എവിടേക്കും ആൎക്കും അയച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/64&oldid=193786" എന്ന താളിൽനിന്ന് ശേഖരിച്ചത്