താൾ:CiXIV262.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നലാം അദ്ധ്യായം 41

"അയ്യൊ! പ്രിയ ഭൎത്താവെ! അങ്ങ എന്നെ
"ആക്കിട്ടേച്ചു പോയി! ഞാൻ നിരാധാരയായി ശേ
"ഷിച്ചുവല്ലൊ! അങ്ങല്ലാതെ ഇനിക്ക ആരൊരു ര
"ക്ഷാകൎത്താവാണ! അങ്ങയുടെ വിയോഗം ഞാൻ എ
"ങ്ങിനെ സഹിക്കുന്നു! അങ്ങയെ കണ്ടു കണ്ടുനന്ദി
"ച്ചിരിപ്പാൻ ഇത്രത്തോളമൊ ഇനിക്ക വെച്ചിരിക്കുന്ന
"ത!" എന്നിത്തരം പറഞ്ഞും കരഞ്ഞുംകൊണ്ട അധോ
മുഖിയായിട്ടിരിക്കുമ്പോൾ പതിവുപോലെ ഇഷ്ടദാസി
യായ രുഗ്മീഭായി കടന്ന വന്നു. ആ സമയത്തകൂടി
ഇന്ദുമതിയുടെ നയനങ്ങളിൽനിന്ന അതിനിബിഡങ്ങ
ളായും സ്വൎണ്ണകുംഭാരങ്ങളായും ഇരിക്കുന്ന വക്ഷോജ
കുംഭങ്ങളിൽ ഉറ്റിയുറ്റി വീണിരിക്കുന്ന അശ്രുധാരക
ളെ കണ്ടാൽ അതി മനോഹരങ്ങളായ മുത്തുമാലകൾ ധ
രിച്ചിരിക്കയൊ എന്ന തോന്നും.

ഇന്ദുമതിയുടെ ൟ കരച്ചിലും ഭാവഭേദവും ക
ണ്ടാപ്പോൾതന്നെ പരമശുദ്ധയായ രുഗ്മീഭായിയുടെ നെ
ഞ്ഞപൊട്ടിപ്പോയി. എത്രയും കൂറും മമതയും ഉള്ള അ
വൾ "അയ്യയ്യൊ!" എന്ന പറഞ്ഞ വേഗത്തിൽ ഇ
ന്ദുമതിയെ പിടിച്ച തന്റെ മാറിലേക്ക അണക്കുകയും
"എന്താ! എന്താ! ഇങ്ങിനെ കരയുന്നത, പറയൂ! പറ
യൂ!" എന്നിങ്ങിനെ എടത്തൊണ്ട വിറച്ചുംകൊണ്ട ചോ
ദിക്കുകയും, ചെയ്തപ്പോൾ ഇന്ദുമതി അവളുടെ മുഖത്തേ
ക്കുതന്നെ നോക്കി തേങ്ങി തേങ്ങി പിന്നേയും പിന്നേ
യും കരഞ്ഞു തുടങ്ങി. അതിയായ വ്യസനം വരുന്ന
സമയം പ്രിയമുള്ളവരെ കണ്ടാൽ വ്യസനവും കരച്ചി
ലും വൎദ്ധിക്കുന്നത അസാധാരണയല്ലെന്ന വായനക്കാ
ർ ധരിച്ചിരിക്കുമെല്ലൊ.

അനന്തരം രുഗ്മീഭായി പനിനീര മുതലായ ശീ
തള പദാൎത്ഥങ്ങളെ ഇന്ദുമതിയുടെ അതിമനോഹരമായ

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/61&oldid=193778" എന്ന താളിൽനിന്ന് ശേഖരിച്ചത്