താൾ:CiXIV262.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 നാലാം അദ്ധ്യായം

"ന്ന ഇനി എതെല്ലാം കൎക്കശസ്ഥലങ്ങളിൽ സഞ്ച
"രിക്കേണ്ടിവരും! താമരസ പുഷ്പങ്ങളെക്കൂടി ദൂരികരി
"ക്കുന്ന പാദങ്ങളെക്കൊണ്ട ഇദ്ദേഹം ദീനനായി മ
"ലിനാംബരനായി ഏതെല്ലാം കാടുകളിലും മലകളി
"ലും സഞ്ചരിക്കേണ്ടിവരും കഷ്ടം! കഷ്ടം!! അനേ
"കം രാജഭോഗങ്ങളെ അനുഭവിച്ചുകൊണ്ടിരിക്കേണ്ടു
"ന്ന ഇദ്ദേഹം വിധം അപാരമായ സങ്കടത്തി
"ൽ അകപെട്ട അങ്ങുമിങ്ങും അലഞ്ഞ നടക്കേണ്ടി
"വരുമല്ലൊ! ഇതിന്നെല്ലാം ഇന്ദുമതി കാരണമാ
"യി തീൎന്നുവല്ലൊ ദൈവമെ!, എന്നിങ്ങിനെ ഓ
രോന്ന വിചാരിച്ചുംകൊണ്ട മതിമറന്ന മോഹാലസ്യ
പ്പെട്ട നിലത്ത പതിക്കുകയും, അധികം താമസിയാതെ
താനെ എഴുനീറ്റിരിക്കുകയും ചെയ്തു. ഇന്ദുമതിക്ക പ
ഠിപ്പും ധൈൎയ്യവും ഉണ്ടായിരുന്നതിനാൽ അവൾ വ്യ
സനങ്ങളെല്ലാം ഒരുവിധം അടക്കി സമാധാനപ്പെട്ടു.
അവൾ ശ്രീനഗരത്ത ബംഗ്ലാവിൽനിന്ന മടങ്ങി രാജ
ധാനിയിൽ എത്തിയപ്പോഴക്ക അസ്തമിച്ച ഏഴമണി
കഴിഞ്ഞപോയി. സ്നാനവും അച്ശനോടൊന്നിച്ചുള്ള ഭക്ഷ
ണവും കഴിഞ്ഞ ഇന്ദുമതി പതിവപോലെ മുകളിലിരുന്ന
കുറെനേരം അച്ശനുമായി ഓരോന്ന സംസാരിക്കുകയും,
അധികം താമസിയാതെ ഉറക്കം വരുന്നു എന്ന നടിച്ച
അവളുടെ ശയനഗൃഹത്തിലേക്ക പോകയും ചെയ്തു.

ഇന്ദുമതി അത്താഴം കഴിഞ്ഞാൽ കുറെ നേരം
വീണ വായിച്ചുകൊണ്ട വിനോദിച്ചിരിക്കുകയും പിന്നെ
ഉറങ്ങുന്നവരെ വൎത്തമാനക്കടലാസ്സുകൾ നോക്കിക്കൊ
ണ്ടിരിക്കുകയും പതിവായിരുന്നു. അന്ന ആസമയത്ത
കരച്ചിലും തൊഴിച്ചിലും ആണെന്ന പറഞ്ഞാൽ ശേഷം
വായനക്കാർ ഗ്രഹിച്ചു കൊള്ളുമെല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/60&oldid=193776" എന്ന താളിൽനിന്ന് ശേഖരിച്ചത്