താൾ:CiXIV262.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 39

"തന്നെ കല്യാണം കഴിച്ച തരുവാൻ സംഗതി വരും.
"അതുവരെ അങ്ങ ക്ഷമിക്കൂ" എന്ന പറഞ്ഞു ഇ
ന്ദുമതി തന്റെ കയ്യിൽ ഇട്ടിരുന്ന പുഷ്യരാഗംവെച്ച ഒരു
മോതിരം ഊരി അന്ദരാഗസൂചകമായി അവന്റെ അം
ഗുലികളിൽ ചാൎത്തുകയും ചെയ്തു.

"എന്റെ പ്രിയതമയായ ഇന്ദുമതി! നിന്റെ
"ക്ഷേമാഭ്യുദയങ്ങൾക്ക സദാ ൟശ്വരനെ പ്രാൎത്ഥി
"ച്ചു കൊണ്ടിരിക്കുന്നവനും, നിന്റെ ദാസനും, ആ
"യ എന്നെ ഇന്ദുമതിയുടെ ദൃഢമായ സ്നേഹവിശ്വാ
"സങ്ങൾക്കും അപരിമിതമായ പ്രേമത്തിന്നും ഒരു
"ഭാജനമാക്കി രക്ഷിച്ചുകൊള്ളേണമെ! അല്ലയൊ മ
"ധുരഭാഷിണി! നിന്റെ പ്രതിദിനമുള്ള പത്രങ്ങ
ളാകുന്ന താലവൃന്തങ്ങളെകൊണ്ട ഏറ്റവും തപിച്ച കി
"ടക്കുന്ന എന്റെ മനസ്സിനെ എപ്പോഴും ശിശിരീകരി
"ക്കണെ" എന്നിപ്രകാരം സുകുമാരൻ അനേക വാ
ക്കുകളെ പറഞ്ഞ തന്റെ പേരകൊത്തിയ ഒരു മുദ്രമോ
തിരം പ്രേമചിഹ്നമായി ഇന്ദുമതിക്ക കൊടുക്കുകയും, ഒ
രുവിധം വളരെ പ്രയാസപ്പെട്ട, അവളെ പിരിഞ്ഞ
പോകയും ചെയ്തു.

ഇന്ദുമതി പിരിഞ്ഞുപോകുന്ന ഭൎത്താവിനെത്ത
ന്നെ യമച്ച മിഴികൂടാതെ നോക്കിക്കൊണ്ടു "ഇതുവര
"ക്കും എന്നെ വിട്ടുപിരിഞ്ഞിട്ടതന്നെ ഇല്ലാത്ത ൟ
"സുകുമാരനായ സുകുമാരൻ ഇനി ഏതോരു രാജ്യത്ത
"പോയി രക്ഷപ്പെടുന്നു ൟശ്വരാ! നെയ്യ പാല മു
"തലായ മധുരപദാൎത്ഥങ്ങളെ എപ്പോഴും അനുഭവിച്ചു
"കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന്ന ഇനി അതുകളെ
"ല്ലാം എവിടെനിന്ന കിട്ടുന്നു!, ആർ കൊടുക്കുന്നു!
"പട്ടുകോസരികൂടി മാൎദ്ദവം പോരാത്ത ഇദ്ദേഹത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/59&oldid=193773" എന്ന താളിൽനിന്ന് ശേഖരിച്ചത്