താൾ:CiXIV262.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 നാലാം അദ്ധ്യായം

യ വ്യസനം ഇന്നപ്രകാരമെന്ന പറഞ്ഞറിയിപ്പാൻ
സഹസ്രവദനനായ ഫണിരാജങ്കൂടി മോഹിക്കെണ്ട.
പ്രാണതുല്യനായ അവന്റെ മേലുള്ള സ്നേഹാതിരേക
ത്താൽ അവന്റെ തൽസമയത്തെ ചാപല്യനിവൃത്തി
ക്ക വേണ്ടുന്ന മാൎഗ്ഗം നോക്കുവാൻ അവൾക്ക ഉടനെ
ധൈൎയ്യം തോന്നി. അവൾ സുകുമാരന്റെ സ്വൎണ്ണവ
ൎണ്ണമായ ദേഹത്തെ തന്റെ മാറിലേക്ക പിടിച്ചണച്ച
അവന്റെ നയനങ്ങളിൽ നിന്ന ധാരധാരയായി വീഴു
ന്ന സന്താപാശ്രുക്കളെ വസ്ത്രത്തിന്റെ തലകൊണ്ട തുട
ക്കുകയും അമൃതോപങ്ങളായ ഓരോരൊ വാക്കുകളെ
ക്കൊണ്ട വഴിപോലെ ആശ്വസിപ്പിക്കുകയും ചെയ്തു.

"പ്രിയഭൎത്താവെ! അങ്ങ വിവേകശൂന്യന്മാ
"രെപ്പോലെ ഒരിക്കലും വ്യസനിക്കരുതെ; അങ്ങെക്ക
"സകല വിഷയങ്ങളിലും അറിവും ധൈൎയ്യവും ഉണ്ട
"ല്ലൊ; ഇങ്ങിനെയുള്ള അങ്ങതന്നേ ഇത്ര കഠിനമാ
"യി വ്യസനിച്ചാൽ സ്വതെ ചപലകളായ ഞങ്ങ
"ളാൽ ചിലരുടെ കഥ പിന്നെ പറയേണമൊ? സമ്പ
"ത്തിലും ആപത്തിലും സുഖത്തിലും ദുഃഖത്തിലും ഒരു
"പോലെ അങ്ങയെ സ്നേഹിപ്പാൻ ദൃഢമായി ഉറച്ച
"വളായ എന്നെയും എന്റെഹൃദയത്തേയും സകല ജ
"ഗദാധാരഭൂതനായ പാൎവ്വതീകാന്തൻ സാക്ഷിയാ
"കെ ഞാൻ അങ്ങയിൽ സമൎപ്പിച്ചത ഓൎമ്മയില്യെ?
"അന്നമുതൽക്ക എന്റെ മനസ്സും ശരീരവും അങ്ങെ
"ക്ക അധീനമല്ലെ? അച്ശനും ൟ രാജഭോഗങ്ങ
"ളും ലോകത്തിലുള്ള സകല വസ്തുക്കളും ഇനിക്ക
"അങ്ങയുടെ പ്രേമത്തെക്കാൾ വിലയുള്ളതല്ല. ച്ശീ!
"ച്ശീ!! അങ്ങ ഇങ്ങിനെ കിടന്ന വ്യസനിക്ക്യെ? അ
"ടുത്ത കാലത്തിന്നുള്ളിൽ എന്നെ അങ്ങെക്ക അച്ശൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/58&oldid=193771" എന്ന താളിൽനിന്ന് ശേഖരിച്ചത്