താൾ:CiXIV262.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32 നാലാം അദ്ധ്യായം

ലികളിലും, വിവിധങ്ങളായ വല്ലികളെക്കൊണ്ടും ചെടി
ളെക്കൊണ്ടും അതിനിബിഡങ്ങളായ ആ ഉദ്യാനങ്ങളുടെ
മദ്ധ്യെ മദ്ധ്യെ കാറ്റേറ്റ വിനോദിച്ചുകൊണ്ടിരിക്കേണ്ട
തിന്ന എത്രയും വിശേഷമായി പണിചെയ്തിട്ടുള്ള പന്ത
ലുകളിലും, അതിസുരഭികളായ പുഷ്പവള്ളികൾ പടൎന്ന
വൎദ്ധിച്ചും പുഷ്പിച്ചും നില്ക്കുന്നുണ്ട. ഇത കണ്ടാൽ നന്ദ
നോദ്യാനംകൂടി ലജ്ജിച്ചുപോകാതിരിക്കയില്ല. ൟ വക
നികുഞ്ജങ്ങളുടെ പുരോഭാഗങ്ങളിൽ ഒന്നു രണ്ടു കോൽ
ആഴത്തിലും അറുപതും എഴുപതും കോൽ ദീൎഗ്ഘവിസ്താ
രത്തിലും വിശേഷമായ ഇന്ദുകാന്തക്കല്ലുകളെക്കൊണ്ട നി
ൎദ്ദാക്ഷിണ്യമായി ദ്രവ്യം ചിലവചെയ്ത പടുത്ത കെട്ടിയ
വായും, നിൎമ്മലമായ ജലംകൊണ്ട പരിപൂൎണ്ണങ്ങളും, നാലു
വക്കത്തും ചെമ്പുകൊണ്ട ധാൎത്ത തങ്കപ്പൂച്ചുള്ള ചെറിയ
ചെറിയ സ്തംഭനങ്ങളിൽ വെച്ചിട്ടുള്ള വിളക്കുകളെക്കൊണ്ട
ശോഭിതങ്ങളും, ആയ നാലഞ്ച ജലാശയങ്ങളുണ്ട. അതുക
ളുടെ മദ്ധ്യത്തിൽ ജലത്തിന്നമീതെ വെണ്ണക്കല്ലുകൊണ്ട
വിചിത്രതരമായി കൊത്തിവെച്ചിട്ടുള്ള സ്ത്രീ രൂപങ്ങളു
ടെ കയ്യിൽ വികസിച്ചനില്ക്കുന്ന മാതിരിയിൽ ഉണ്ടാക്കി
യ കൃത്രിമപത്മങ്ങളുടെ ദ്വാരങ്ങളിൽകൂടെ ജലം ഉൽഗളി
ച്ച ചാമരാകാരത്തിൽ പതിക്കുന്നുണ്ട. അതിൽ വളൎത്തു
ന്ന പലേമാതിരി മത്സ്യങ്ങളും എപ്പോഴും ഉല്ലാസത്തോടു
കൂടി തത്തിക്കളിച്ചു നടക്കുന്നുണ്ട. ഇതുകളാൽ ശോഭിക്ക
പ്പെട്ട ആ ഉദ്യാനത്തിന്റെ ഭംഗികണ്ടാൽ ഏതൊരുവ
ന്റെ മനസ്സാണ ആഹ്ലാദിക്കാതിരിക്കുന്നത?

വെണ്മാടങ്ങളെല്ലാം അത്യുന്നത്തങ്ങളും സ്വൎണ്ണകും
ഭങ്ങളെക്കൊണ്ട വിരാജിതങ്ങളും ആറും ഏഴും നിലയോ
ടുകൂടിയവയും ആകുന്നു. താഴ്വാരത്തിന്റെ നാല വക്ക
ത്തും താലപ്രമാണങ്ങളായ വലിയ വലിയ തൂണുകളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/52&oldid=193755" എന്ന താളിൽനിന്ന് ശേഖരിച്ചത്