താൾ:CiXIV262.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 31

സുകു - (ആ എഴുത്തവാങ്ങി പൊളിച്ച നോക്കിയപ്പോൾ
കുറഞ്ഞൊരു സംഭ്രമത്തോടെ) വിശേഷിച്ച വല്ലതും
ഉണ്ടായിട്ടൊ?

ചന്ദ്ര - അതൊന്നും എന്നോട പറഞ്ഞിട്ടില്ല.

അപ്പോൾ സുകുമാരൻ "എന്നാൽ അങ്ങിനെ
ആട്ടെ, നീ പൊയ്ക്കൊ" എന്ന പറഞ്ഞ അവനെ അയ
ച്ചു. സുകുമാരന കാൎയ്യം ഒന്നും മനസ്സിലായില്ല. എഴു
ത്തമടക്കി കുപ്പായത്തിന്റെ പോക്കറ്റിൽതന്നെ ഇട്ടു.
അവൻ വാച്ച് എടുത്ത സമയം നോക്കി സംഭ്രമത്തോ
ടെ വേഗത്തിൽ നടന്ന സങ്കേതസ്ഥലത്ത എത്തിയ
പ്പോൾ അഞ്ചുമണിയും മുപ്പത്തഞ്ചു മിനുട്ടുമായിരുന്നു. ഇ
ന്ദുമതി സുകുമാരന അയച്ച എഴുത്ത താഴെചേൎക്കുന്നു.

"അടിയന്തരമായി ചിലത സംസാരിപ്പനുണ്ട.
"അങ്ങ അഞ്ചരമണിക്ക കൃത്യമായി ശ്രീനഗരത്ത
"ബംഗ്ലാവിൽ എത്തണം. ആ സമയം ഞാൻ അ
"വിടെ ഉണ്ടാവും. ൟ അവസരം അങ്ങ തെറ്റി
"ച്ചാൽ പിന്നെ നോംതമ്മിൽ കാണുന്നകാൎയ്യംകൂടി വ
" ളരെ സംശയത്തിലാണ. എന്ന എന്റെ സ്വന്തം
"ജീവനാഥന -- ഇന്ദുമതി".

ഇനി വായനക്കാരുടെ പ്രീതിക്കവേണ്ടി ൟ
ബംഗ്ലാവിന്റെ ഗുണങ്ങളെ അല്പം മാത്രം പറയാം.
രാജ്യമെല്ലാടവും ഒരുപോലെ കീൎത്തിപ്പെട്ടതും കാശ്മീരരാജ്യ
ത്തിന്റെ തലസ്ഥാനവും ആയ ശ്രീനഗരമെന്ന പ്ര
ദേശത്ത അതി മനോഹരമായ ഒരു ആരാമത്തിന്റെ ന
ടുവിലായിരുന്നു ആ ബംഗ്ലാവ സ്ഥാപിക്കപ്പെട്ടിരുന്നത.
പടികടന്ന ചെല്ലാനുള്ള വഴികളുടെ ഇരുഭാഗവും, ചു
റ്റും, കാണികളായ ജനങ്ങളുടെ മനസ്സിനെ മോഹിപ്പി
ക്കുമാറ അത്ര ഭംഗിയിൽ കെട്ടി ഉണ്ടാക്കിയ ഇരുമ്പവേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/51&oldid=193752" എന്ന താളിൽനിന്ന് ശേഖരിച്ചത്