താൾ:CiXIV262.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം.

ഇന്ദുമതീസുകുമാരന്മാരുടെ വിപ്രലംഭം.

സുകുമാരനെ നാടകടത്തേണമെന്നും മറ്റും രാ
ജാവ മന്ത്രിവീരന്മാരെ വരുത്തി കല്പിച്ച കല്പനകളെല്ലാം
ചന്ദ്രഭാനു ഇന്ദുമതിയോട എത്രയും വേഗത്തിൽ ചെന്ന
റിയിച്ചു. ൟ ചന്ദ്രഭാനു മഹാരാജാവിന്റെ ആപ്തന്മാ
രിൽ ഒരുവനു, ഇന്ദുമതിക്കും സുകുമാരനും എന്തും വി
ശ്വസിച്ച പറവാൻ തക്ക വിശ്വസ്തനും ആയിരുന്നു.
ൟ വൎത്തമാനം കേട്ട ക്ഷണത്തിൽ ഇന്ദുമതി ശരമേറ്റ
മാൻപേടപോലെ ഒന്നു നടുങ്ങിപ്പോയി. അല്പം കഴിഞ്ഞ
ഉടനെ അവൾ "അയ്യൊ! ഉടനെ ഭൎത്തൃവിയോഗം വ
രുമൊ; ഇത ഞാൻ എങ്ങനെ സഹിക്കും? അങ്ങിനെ
വല്ലതും വന്നാൽ പിന്നെ നല്ലത പ്രാണത്യാഗംതന്നെ"
എന്നിങ്ങനെ വിചാരിച്ച വ്യസനിച്ച ഒരു എഴുത്തോടു
കൂടി ചന്ദ്രഭാനുവിനെ ഭൎത്താവിന്റെ സമീപത്തേക്കു
അയച്ചു.

സുകുമാരൻ ഇതൊന്നും അറിയാതെ പതിവ
പോലെ പകൽസമയത്ത ലാത്താൻ പോകുമ്പോൾ മാൎഗ്ഗ
മദ്ധ്യത്തിൽവെച്ച ചന്ദ്രഭാനു നേരിട്ട വരുന്നതിനെ ക
ണ്ടു. അവൻ അടുത്ത വന്നപ്പോൾ അവനോടു ചോ
ദിക്കുന്നു.

സുകു - എങ്ങോട്ടാ? വിശേഷിച്ചൊ? ഇന്ദുമതി സബാ
രിക്ക പോയൊ?

ചന്ദ്രഭാനു - അടിയന്തരമായി ശ്രീനഗരത്തോളം ഒന്ന
ചെല്ലാൻ അമ്മ പറഞ്ഞിരിക്കുന്നു. ഒരു എഴുത്തും ത
ന്നിട്ടുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/50&oldid=193750" എന്ന താളിൽനിന്ന് ശേഖരിച്ചത്