താൾ:CiXIV262.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം 29

മനസ്സിൽ അങ്ങിനെ തോന്നുന്നതതന്നെ അടിയങ്ങ
ളുടെ മഹാഭാഗ്യം.

രാ - എന്നാൽ ൟ രാജദ്രോഹിയെ നാളെത്തന്നെ നാടകട
ത്തിക്കളയണം. അവനെ ഇനിമേലിൽ നമ്മുടെ രാ
ജ്യത്ത കണ്ടപോകരുത. ൟ കല്പന അനുസരിക്കാ
തെ അവൻ പിന്നെയും ൟ രാജ്യത്ത വന്നാൽ അ
വന്റെ തല വെട്ടിക്കാണിക്കുന്നവൎക്ക സമ്മാനം കി
ട്ടുമെന്നകൂടി പരസ്യം പതിക്കണം.

വൃന്ദാ - എറാൻ, അരുളിചെയ്തപ്രകാരമെല്ലാം ചെയ്തുകൊ
ള്ളാം.

ഇങ്ങിനെ കല്പിച്ച മഹാരാജാവും മന്ത്രിവീരന്മാ
രും തമ്മിൽ പിരിഞ്ഞപോകയും വൃന്ദാവനദാസൻ രാജശാ
സന നടത്താനായി വേണ്ടുന്ന ശട്ടങ്ങളെല്ലാം ഉടനെത
ന്നെ ചെയ്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/49&oldid=193748" എന്ന താളിൽനിന്ന് ശേഖരിച്ചത്