താൾ:CiXIV262.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 മൂന്നാം അദ്ധ്യായം

യിൽവെച്ച ഓരോരൊ കാൎയ്യങ്ങളെപ്പറ്റി ആലോചിച്ചു
കൊണ്ടിരിക്കുമ്പോൾ അമാത്യന്മാരിൽ പ്രധാനിയായ വൃ
ന്ദാവനദാസനെ നോക്കി പറയുന്നു.

രാജാവ - പ്രിയ സചിവന്മാരെ! നമ്മുടെ ദുഹിതാവായ
ഇന്ദുമതിയുടെ ബുദ്ധിമോശംനിമിത്തം ചില ചീത്ത
പ്രസ്ഥാപങ്ങൾ കേൾക്കുന്നു. ബുദ്ധിമാന്മാരാകയാ
ൽ നിങ്ങളും കേട്ടിരിപ്പാൻ സംഗതിയുണ്ട. ഇതിന്നെ
ല്ലാം കാരണഭൂതൻ സുകുമാരനാണ. അതിനാൽ അ
വൻ കഠിനശിക്ഷക്ക പാത്രമായിരിക്കുന്നു. ഒട്ടും താ
മസിക്കാതെ അവന്റെ ശിരച്ശേദം ചെയ്തകളയണം.

വൃന്ദാവനദാസൻ - മാഹാരാജാവെ! തിരുമനസ്സിലെ പു
ത്രിയെക്കുറിച്ചുള്ള ൟ വക പ്രസ്ഥാപങ്ങളൊന്നും സ
ത്യമാണെന്ന അടിയങ്ങൾക്ക തോന്നുന്നില്ല. എങ്കി
ലും എല്ലാം വഴിപോലെ അന്വേഷിച്ച തിരുമനസ്സ
റിയിക്കാം. അതിന്നശേഷം കല്പന നടത്തുന്നതല്ലെ
നല്ലത?

രാജാ - ഇനി ഏറെയൊന്നും അന്വേഷിപ്പാനില്ല. ഞാൻ
സൂക്ഷ്മത്തോളം അറിഞ്ഞിരിക്കുന്നു.

വൃന്ദാ - എന്നാൽ സുകുമാരൻ ദണ്ഡ്യൻതന്നെ യാതൊ
രു സംശയവുമില്ല. പക്ഷെ കല്പിച്ച ശിക്ഷ അല്പം
കവിഞ്ഞുപോയൊ എന്ന സംശയം തോന്നുന്നു. ഇ
നി എല്ലാം കല്പനപോലെ നടക്കാം.

രാ - (അല്പം ആലോചനചെയ്ത) ഇപ്പോൾ പറഞ്ഞത
ശരി തന്നെ. ഇതാണ സ്നേഹവും പഴക്കവും ഉള്ളവ
രുടെ ലക്ഷണം.

വൃന്ദാ - അടിയൻ എന്തൊ ചിലത തിരുമനസ്സറിയിച്ചു
എന്നമാത്രമെ ഉള്ളു. കുറെ സാഹസമായിരിക്കാം. ക
ല്പിച്ചപോലെയുള്ള യോഗ്യത അടിയങ്ങൾക്കില്ല. തിരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/48&oldid=193745" എന്ന താളിൽനിന്ന് ശേഖരിച്ചത്