താൾ:CiXIV262.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 മൂന്നാം അദ്ധ്യായം

ക്കുന്നകൂട്ടരെ നാട്ടിൽ വെച്ചേക്കാമൊ? കഷ്ടം! കഷ്ടം!
ഇവൎക്ക ഇതിന്നെല്ലാം ധൈൎയ്യം വരുന്നുവെല്ലൊ?
ഒന്നിലൊ അവരവൎക്ക കുറെ ഒരു തന്റെടം വേ
ണം. ഇല്ലെങ്കിൽ അച്ശനമ്മമാരെ കുറെശ്ശ ശങ്കവേ
ണം. ഇത രണ്ടും ഇല്ലാഞ്ഞാൽ പെൺകുട്ടികൾ ഒരു
മ്പെട്ട തീരും. എന്തിനാ അവരെ പറയുന്നത? അ
ങ്ങതന്നെയാണ ഇതിന്നെല്ലാം വളം കൊടുക്കുന്നത.
അങ്ങയെ അല്പമെങ്കിലും ഒരു ശങ്കയുണ്ടെങ്കിൽ അ
വൾ ൟവക ധൂൎത്തുകൾ കാണിക്കുമൊ? പെൺകു
ട്ടികൾക്ക കുറെ വിദ്യ പഠിക്കുമ്പോഴെക്ക സ്വാതന്ത്ര്യ
വും വ്യഭിചാരവും താനെ ഉണ്ടായിക്കാണുന്നു. ഇതു
നിമിത്തംതന്നെയായിരിക്കണം ബുദ്ധിമാന്മാരായ പ
ണ്ടുള്ളവർ സ്ത്രീകളെ വിദ്യപഠിപ്പിക്കരുതെന്ന പറവാ
നുള്ള കാരണം. സൂക്ഷ്മത്തോളം വിചാരിച്ചനോക്കി
യാൽ അച്ശനമ്മമാരെയാണ ൟ വക കാൎയ്യങ്ങളിൽ
കുറ്റം പറയേണ്ടത. എന്തെന്നാൽ ഒരു സ്ത്രീക്ക ൟ
വകക്കൊന്നും മനസ്സവരുന്നതിന്ന മുമ്പതന്നെ അ
നുരൂപനായ ഒരു ഭൎത്താവിന്റെകയ്യിൽ ഏല്പിച്ചുകൊ
ടുക്കേണ്ടത അവരുടെ മുഖ്യമുറയാണ. അതു ചെയ്യാ
തെ ൟ വക തെമ്മാടികളോടുകൂടി അഹങ്കരിപ്പാൻ വി
ട്ടാൽ അവൎക്ക വ്യഭിചാരം വൎദ്ധിപ്പാനും അതിനിമി
ത്തം ദുഷ്പ്രജകൾ ഉണ്ടായി വംശം മുടിഞ്ഞുപോവാ
നും കൂടി എടവരുന്നതാണ. ൟ വക കാൎയ്യങ്ങളില
ല്ലെ ബുദ്ധിമാന്മാരായുള്ളവർ മനസ്സിരുത്തേണ്ടത?
എപ്പോഴും ലാളിച്ച ലാളിച്ച അവർ തലയിൽകയറി.
ഇനി ഇതെല്ലാം അവർ ൟ ജന്മത്തിൽ മാറ്റുമൊ?
ഇത്രയെല്ലാം പറവാൻ ഇനിക്കാവശ്യമുണ്ടായിട്ടല്ല.
എന്നാൽ എന്തെങ്കിലും ഒരു സംഗതിയെപ്പറ്റി തങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/46&oldid=193740" എന്ന താളിൽനിന്ന് ശേഖരിച്ചത്