താൾ:CiXIV262.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

23 മൂന്നാം അദ്ധ്യായം

രാജ്ഞിക്ക, തന്റെ സോദരനെക്കൊണ്ട ഇന്ദു
മതിയെ വേൾപ്പിക്കേണമെന്നുള്ള ആശാഭംഗം നിമി
ത്തം അവൾക്ക ഗുണവതിയായ ഇന്ദുമതിയെ കുറിച്ച
വൈരമുണ്ടെന്നുള്ള കഥ ഇന്ദ്രസേനക്ക മുമ്പതന്നെ അ
റിവുണ്ടായിരുന്നതകൊണ്ട കാൎയ്യബോദ്ധ്യമുള്ള അവൾ,
രാജ്ഞിയുടെ ൟ വാക്കിനെ അത്ര കൊണ്ടാടീല.

ഇന്ദ്ര - മതി, മതി, ഇനിക്ക കേട്ടതെ മതി. ഇത്ര ക
ൎണ്ണകഠോരമായ ഒരുവാക്ക ഞാൻ ഇതുവരെ കേട്ടിട്ടു
തന്നെ ഇല്ല. ശിവ! ശിവ! ഇതെല്ലാം എന്റെ ചെ
വിക്ക പുത്തരിയാണ. കഷ്ടം! കഷ്ടം! ഇങ്ങിനെ ഒ
ന്നും പറയരുതെ. സജ്ജനങ്ങളെ കുറിച്ച പറയുന്ന
ൟവക വാക്കുകൾ കേൾക്കുന്നവൎക്കുകൂടി മഹാപാ
പമുണ്ടാവും. എവിടെ ചെന്നാലും ഇന്ദുമതിയുടെ
അടക്കം, വിനയം, അധൎമ്മഭീരുത്വം ൟവക ഗുണ
ങ്ങളെ അല്ലാതെ കേൾപ്പാനില്ല. സുകുമാരന്റെ മ
നസ്സ ഒരിക്കലും ദുൎവ്വിഷയങ്ങളിൽ പ്രവേശിക്കയി
ല്ലേന്ന ലോക സമ്മതമായ കഥയാണ. മനുഷ്യനാ
യാൽ മുഖ്യമായി സമ്പാദിക്കേണ്ടത ൟ ഒരു പേര
ല്ലെ? ഇത്ര ഗുണവാനായ ഇവരെ കുറിച്ച അ
സൂയനിമിത്തം വല്ലതും പറഞ്ഞാൽ ൟ രാജ്യത്തുള്ള
കുട്ടികൾകൂടി വിശ്വസിക്കുമൊ? ഇനി എങ്കിലും ഇ
ങ്ങിനെയൊക്കെ പറയാതിരിക്കണെ. പിന്നെ വി
ദ്യാഭ്യാസം ദുഷ്പ്രവൃത്തികൾക്ക സഹായിയാണേന്ന
അമ്മ പറഞ്ഞു എന്ന കേട്ടാൽ ജനങ്ങൾ കളിയാക്കും.

എന്നിങ്ങിനെ ഇന്ദ്രസേന പറഞ്ഞപ്പോൾ രാ
ജ്ഞിക്ക അശേഷം രസിച്ചീല. ഇന്ദുമതിയെക്കുറിച്ച
ൟവക ചീത്ത പ്രസ്ഥാപങ്ങൾ ഓരോന്ന ഉണ്ടാക്കി
ത്തീൎത്ത നാട്ടിൽ എല്ലാം പരത്തേണമെന്നുള്ള തന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/43&oldid=193733" എന്ന താളിൽനിന്ന് ശേഖരിച്ചത്