താൾ:CiXIV262.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 രണ്ടാം അദ്ധ്യായം

വരാം. ചായ ഇദ്ദേഹത്തിന്നു കൂടി വേണം. മുകളിൽ
എന്റെ അകത്ത കൊണ്ടവെച്ചെക്കൂ" എന്നിങ്ങിനെ
പറഞ്ഞ ഇന്ദുമതി അവനെ അയച്ചു. അല്പം നേരം
കഴിഞ്ഞാറെ അവർ രണ്ടു പേരും കൂടി മണിമാളികയി
ലേക്ക പോയി. ഒരു കോച്ചിന്മേൽ തന്നെ ഇരുന്ന
ചായ കഴിച്ചു കൊണ്ടിരിക്കുമ്പോൾ,

സുകു - എന്താ, ഇന്ദുമതിക്ക ചായക്കും രുചിക്ഷയം തു
ടങ്ങിയോ? പകുതിയിലേറയും പാത്രത്തിൽ തന്നെ
കാണുന്നുവല്ലൊ.

ഇന്ദു - ചായക്ക അല്പം മടുപ്പുള്ളത കൂടാതെ ഇന്ന ദാഹ
ത്തിന്നും കുറെ കുറവുണ്ട.

സുകു - ഇന്ന മാത്രമായി ദാഹം കുറവാനുള്ള കാരണം
മനസ്സിലായില്ലല്ലൊ.

ഇന്ദു - അങ്ങെക്ക ഇത്ര ക്ഷണം ഓൎമ്മ വിട്ടപോയോ?
നല്ലവണ്ണം ആലോചിച്ച നോക്കൂ.

സുകു - ഞാൻ ആലോചിച്ചിട്ട ഒന്നുംതന്നെ കാണുന്നില്ല.

ഇന്ദു - അങ്ങെക്ക അത ഒരു സമയം ഓൎമ്മയില്ലെന്നും
വന്നെക്കാം. അത ഒരു കുറ്റമല്ല. ഒരു കാൎയ്യം അ
തിസക്തിയോടുകൂടി ചെയ്താൽമാത്രമെ അത പിന്നെ
ഒരു സമയത്ത ഓൎമ്മ ഉണ്ടാകയുള്ളു. അങ്ങ അത
അത്ര വിലയുള്ളതായി വിചാരിച്ചിട്ടില്ലായിരിക്കാം. കാ
ണുമ്പോൾ മാത്രം ആശ്ചൎയ്യവാക്ക പറയുന്നവൎക്ക
ൟ വക യാതൊന്നും ഓൎമ്മ വെക്കേണ്ടുന്ന ആവ
ശ്യമില്ല. ഇനിക്ക അത ഏറ്റവും വിലയുള്ളതാക
യാൽ ഞാൻ ആജീവനാന്തം മറക്കയില്ല.

സുകു - എന്നാൽ ആ കാരണം ഇനിക്കും ഇല്ല്യെ?

ഇന്ദു - ഉണ്ടൊ? ഉണ്ടെങ്കിൽ ഇത അങ്ങ പറയുമൊ?

സുകു - (ഒന്ന പുഞ്ചിരിക്കൊണ്ട) ആട്ടേ, അതെല്ലാം ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/38&oldid=193721" എന്ന താളിൽനിന്ന് ശേഖരിച്ചത്