താൾ:CiXIV262.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം 17

സമയം ഇന്ദുമതിക്കും സുകുമാരനും രോമാഞ്ചം ഉണ്ടാ
യത കണ്ടാൽ അവർ രണ്ടു പേരുടേയും ഹൃദയത്തിൽ
ഉണ്ടായിരുന്ന ആധിവ്യാധികൾ പുളകരൂപേണ പൊ
ടുന്നനവെ പൊട്ടി പുറത്ത പോകയോയെന്നു തോന്നും.

ൟ നിലയിൽ തന്നെ അര നാഴിക നേരം നി
ന്നതിന്റെ ശേഷം അവർ വ്യസനത്തോടെ ഒരു വി
ധം വിട്ട പിരിഞ്ഞ രണ്ടാമതും സംഭാഷണം തുടങ്ങി.

സുകു - ഇന്ദുമതി! ഇപ്പോൾ മാത്രമാണ ഞാൻ കൃതകൃ
ത്യനായത.

ഇന്ദു - ഇപ്പോൾ മാത്രമായിട്ട അങ്ങ കൃതകൃത്യനായ
തിന്റെ കാരണം ഇനിക്ക മനസ്സിലായില്ലല്ലൊ.

സുകു - അകൃതസുകൃതന്മാൎക്ക ദുൎല്ലഭമായ നിന്റെ ഗൂ
ഢാലിംഗനഗണ്ഡചുംബന കരസ്പൎശാദികളല്ലെ ഇ
നിക്കിപ്പോൾ ലഭിച്ചത.

ഇന്ദു - ഒ, ഹൊ! ഇപ്പോൾ മനസ്സിലായി, എന്നാൽ
അത ഞാൻ പറയേണ്ടുന്ന വാക്കാണ. പക്ഷെ ല
ജ്ജകൊണ്ടും പരിഭ്രമംകൊണ്ടും പറഞ്ഞില്ലെന്ന മാത്ര
മെ ഉള്ളു.

സുകു - ദുൎല്ലഭമായ ൟ മഹാഭാഗ്യം അനുഭവിപ്പാൻ
യാതോരു പുണ്യവും ഞാൻ ചെയ്തതായി ഓൎമ്മ തോ
ന്നുന്നില്ല.

ഇന്ദു - അങ്ങ പറയുന്നതിന്റെ അൎത്ഥം ഇനിക്ക മന
സ്സിലാവുന്നില്ല. മതി മതി ഭംഗിവാക്ക.

ഇങ്ങിനെ അവർ രണ്ടു പേരും കൂടി ഓരോ
ന്ന സംസാരിച്ചും കളിച്ചും ചിരിച്ചും കൊണ്ട ഉദ്യാന
ത്തിലുള്ള നികുഞ്ജങ്ങളിൽ ഇരിക്കുമ്പോൾ ഒരുവൻ ക
ടന്ന വന്ന "ചായയും പലഹാരവും തെയ്യാറായി" എന്ന
പറഞ്ഞു. "അച്ശൻ ചായ കഴിച്ചുവൊ? ഞാൻ ഇപ്പോൾ

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/37&oldid=193718" എന്ന താളിൽനിന്ന് ശേഖരിച്ചത്