താൾ:CiXIV262.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 ഒന്നാം അദ്ധ്യായം

സുകു - (അനുവാദസൂചകമായ ൟ ഉത്തരം കേട്ടസമ
യം ഒന്നു രണ്ടു ദീൎഘശ്വാസം നിശ്വയിച്ചുകൊണ്ട)
നീ ഇപ്പോൾ ൟ പുഷ്പം ഇനിക്ക തന്നത നിന്റെ
ഹൃദയം ഇനിക്ക തന്നതാണെന്ന ഞാൻ ഉറക്കുന്നു.
അതിന്നു വല്ല അബദ്ധവും ഉണ്ടൊ?

ഇത കേട്ടപ്പോൾ ഇന്ദുമതിക്ക കാൎയ്യം മനസ്സി
ലായി. അങ്ങെക്ക ഞാൻ എപ്പോഴും സ്വാധീനയാ
ണെന്നുള്ള ഭാവത്തെ പ്രകാശിപ്പിച്ചുംകൊണ്ട ഇന്ദുമ
തി അളവില്ലാത്ത സന്തോഷത്തോടും ലജ്ജയോടുംകൂടി
തലതാഴ്ത്തി നിന്നുപോയി.

ഇന്ദുമതിയുടെ ൟ നിലയും ഭാവഭേദവും ക
ണ്ടപ്പോൾ സുകുമാരന്റെ മനസ്സിൽ അനേകം വികാ
രങ്ങൾ ജനിക്കുകയാൽ അവൻ ക്ഷണനേരം ഒന്നും
സംസാരിപ്പാൻ ശക്തനല്ലാതെ നിന്നുപോയി. ഇന്ദു
മതിക്ക തന്റെ മേൽ അനുരാഗമുണ്ടെന്ന സ്പഷ്ടമായി
അറിഞ്ഞ സമയം സുകുമാരനുണ്ടായ ആനന്ദവും ഉട
നെ തന്നെ രാജാവിനെ ഓൎത്ത നോക്കിയപ്പോൾ ഉ
ണ്ടായ വ്യസനവും ഇന്ന പ്രകാരമെന്ന പറഞ്ഞ അ
റിയിപ്പാൻ പ്രയാസം. കുറെ നേരം കഴിഞ്ഞപ്പോൾ
"എന്ത രാജാവ, ഏത രാജാവ, എന്റെ ഇന്ദുമതിക്ക
ഞാൻ തന്നെ" എന്നിങ്ങിനെ വിചാരിച്ച സുകുമാരൻ
ലജ്ജാഭാരം കൊണ്ട അധോമുഖിയായി നില്ക്കുന്ന ആ ത്രി
ഭുവനൈക സൌന്ദൎയ്യശാലിനിയുടെ അതിമനോഹരായ
മുഖം പിടിച്ച നിവൃത്തി അനേകം പ്രാവശ്യം ചുംബി
ക്കുകയും അന്യോന്യം ഗാഢമായി ആശ്ലേഷം ചെയ്ക
യും ചെയ്തു. അതുവരെ അവർ രണ്ടു പേരുടേയും മന
സ്സിൽ ഉണ്ടായിരുന്ന ആധിവ്യാധികളെല്ലാം ഇത്ര മാ
ത്രം കൊണ്ട തന്നെ തൽക്ഷണം മാഞ്ഞു പോയി. ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/36&oldid=193716" എന്ന താളിൽനിന്ന് ശേഖരിച്ചത്