താൾ:CiXIV262.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം 15

സുകു - അതി മനോഹരമായ നിന്റെ മുഖത്തോട സാ
മ്യമായ ൟ താമരപ്പുവ്വ കയ്യിൽ വെച്ചിരിക്കുന്നതക
ണ്ടാൽ ഏതോഒരാൾക്ക കൊടുക്കേണമെന്നുള്ള ഉദ്ദേ
ശത്തിന്മേലാണെന്ന തോന്നുന്നു.

ഇന്ദു - അങ്ങെക്ക ഇല്ലാത്തതെല്ലാം തോന്നുന്നത പതി
വല്ലെ? അതിൽ ഒന്ന ഇതും.

സുകു - ഒരിക്കലും ഇല്ലാത്തതല്ല. എന്റെ മനസ്സിൽ
അങ്ങിനെ തോന്നീട്ട തന്നെ പറഞ്ഞതാണ.

ഇന്ദു - അങ്ങ പലകുറിയായി അൎത്ഥം വെച്ച ഓരോന്ന
പറയുംപോലെ തോന്നുന്നു. മുമ്പ ഒരുദിവസം ഞാൻ
മുല്ലമാല കെട്ടിക്കൊണ്ടിരിക്കുംപോഴും അങ്ങ ഇങ്ങിനെ
ഓരോന്ന പറകയുണ്ടായി. അങ്ങെക്ക ഇതൊരു പതി
വായിരിക്കുന്നു. ഇങ്ങിനെ ഒന്നും വേണമെന്നില്ല.
അങ്ങെക്ക ഇതിൽ അഭിലാഷമുണ്ടെങ്കിൽ അതതന്നെ
പറഞ്ഞാൽ പോരെ.

സുകു - (ഒന്ന ചിരിച്ചുംകൊണ്ട) എന്നാൽ മതിയൊ? അ
ത ഞാൻ ഇതവരെ അറികയുണ്ടായില്ല.

ഇന്ദു - ഇനിക്ക അതുതന്നെ വേണമെന്നില്ല.

എന്ന പറഞ്ഞ ആ പുഷ്പത്തെ ഒരു അഭിഃപ്രാ
യത്തോടുകൂടി സുകുമാരന കൊടുത്തു.

സുകു - (അപ്പോൾ ആനന്ദജനിതങ്ങളായ പുളകാങ്കുര
ങ്ങളോടും മന്ദസ്മിതത്തോടും കൂടി അവളോട അതിനെ
വാങ്ങിക്കൊണ്ട) ൟ പുഷ്പത്തെ മുമ്പ നിന്റെമുഖ
ത്തോട ഉപമിച്ചത ഇപ്പോൾ ഹൃദയത്തോട ഉപമി
ക്കുന്നതിന്നു വല്ലവിരോധവും ഉണ്ടൊ?

ഇന്ദു - അങ്ങ ചന്ദ്രനെപറ്റി മുമ്പ പറഞ്ഞിരുന്നതു
പോലെയുള്ള അസംഭവാവസ്ഥ ഇതിൽ ഇല്ലാത്തത
കൊണ്ട അങ്ങിനെ ഉപമിക്കുന്നതിന്ന യാതൊരു വി
രോധവും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/35&oldid=193713" എന്ന താളിൽനിന്ന് ശേഖരിച്ചത്