താൾ:CiXIV262.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 രണ്ടാം അദ്ധ്യായം

ഇന്ദു - സ്പഷ്ടമായി പറയാതിരുന്നാൽ ദിവ്യചക്ഷുസ്സില്ലാ
ത്ത ഇനിക്ക അങ്ങയുടെ അന്തൎഗ്ഗതം മനസ്സിലാകുമൊ?

സുകു - ("ഇത കുറേ വിഷമം തന്നെ" എന്ന വിചാരി
ച്ചും കൊണ്ട) എന്നാൽ അവൾ ൟ ഇന്ദുവിനോടു
കൂടിയ രാത്രി തന്നെ. എന്താ ഇപ്പൊഴും മനസ്സിലാ
യില്ലെന്നുണ്ടൊ?

ഇങ്ങിനെ രണ്ടുപേരുടെയും മനസ്സില തിങ്ങി
വിങ്ങി കിടക്കുന്ന ഓരോരോ വികാര ഭേദങ്ങളെ പുറ
ത്ത പ്രകാശിപ്പിക്കേണ്ടതിനുള്ള അനേകം നൎമ്മങ്ങളെ
പറഞ്ഞു തൃപ്തിവരാതെ ഇരിക്കുമ്പോഴാണ അത്താഴത്തി
ന്നായി പാചകന്മാരിൽ ഒരുവൻ വന്ന വിളിച്ചത. ഉട
നെ രണ്ടുപേൎക്കും ഒരു ഭയവും ഒരു ലജ്ജയും ഉണ്ടായി.
ഇന്ദുമതി അച്ശന്റെ അരികത്ത അത്താഴത്തിന്നായി
ചെന്നസമയം "നിണക്ക ഭക്ഷണത്തിലും പ്രിയമില്ലാ
തായൊ?" എന്ന അച്ശൻ ചോതിച്ചതിന്നുത്തരമായി
"ഞാൻ അല്പം കിടന്നുറങ്ങിപ്പോയി അച്ശാ" എന്ന ഇ
ന്ദുമതിയും പറഞ്ഞു. അത്താഴം കഴിഞ്ഞതിന്റെ ശേഷം
ഇന്ദുമതി അച്ശനോടു കൂടി പതിവപോലെ കുറെനേരം
സംസാരിച്ചു കൊണ്ടിരിക്കുകയും ഒന്ന രണ്ട കീൎത്തനങ്ങ
ളെ പാടി കേൾപ്പിക്കുകയും ചെയ്തു.

ഒരുനാൾ പതിവപോലെ പഠിപ്പ കഴിഞ്ഞ വന്ന
ഉടനെ അല്പം ചായ കഴിച്ചതിന്റെ ശേഷം ഇന്ദുമതി
യും സുകുമാരനും കൂടി ഓരോരോ നേരംപോക്കും പറ
ഞ്ഞുകൊണ്ട ഉദ്യാനത്തിൽ നടന്നുകൊണ്ടിരുന്നു. ആ
സമയം ഇന്ദുമതി ആ ഉദ്യാനത്തിൽ ഉണ്ടായിരുന്ന അ
തിവിശേഷമായ ഒരു പൊയ്കയിൽനിന്ന ഒരു ചെന്താ
മരപുഷ്പം അറത്ത കയ്യിൽ വെച്ചിട്ടുണ്ടായിരുന്നു. അ
തിനെ കണ്ടപ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/34&oldid=193711" എന്ന താളിൽനിന്ന് ശേഖരിച്ചത്