താൾ:CiXIV262.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 രണ്ടാം അദ്ധ്യായം

സുകു - ആ സമയം ഇന്ദുമതിക്ക മുല്ലമൊട്ട അറക്കുന്ന തി
രക്കായിരുന്നു. അതുകൊണ്ടായിരിക്കാം കാണാഞ്ഞത.

ഇന്ദു - അങ്ങിനെയും വരാം. എന്നാൽ അങ്ങ ഒന്നു
പോയി നോക്കൂ.

സുകു - ഇനിക്കിപ്പോൾ പോകാൻ കഴികയില്ല. ഒരു ദി
വസം അച്ശന്റെ ഒന്നിച്ച സബാരിക്ക പോയിലെ
ങ്കിൽ എന്താണ?

ഇന്ദു - അങ്ങ അത പറയും. ഇനിക്ക വല്ലതും വന്നാൽ
അങ്ങക്കെന്താണ.

സുകു - അല്ലാ! ഇങ്ങിനെയാണ നീ മനസ്സിലാക്കിയ്ത?

ഇന്ദു - അല്ലാതെ എന്താണ മനസ്സിലാക്കേണ്ടത. പറ
ഞ്ഞതിനെ അല്ലെ എല്ലാവരും മനസ്സിലാക്കി വരാറ.

സുകു - ഞാൻ പറഞ്ഞത മറ്റൊന്നുകൊണ്ടുമല്ല. ആ
സമയവുംകൂടി നോക്ക ഒന്നിച്ചിരിക്കാമല്ലൊ എന്ന
വിചാരിച്ച മാത്രമാണ.

ഇന്ദു - എത്രയും വിനോദകരങ്ങളായ വിദ്യകളിൽ കാല
ക്ഷേപം ചെയ്തുകൊണ്ടവരുന്ന അങ്ങെക്ക പുറത്തെ
ങ്ങും സഞ്ചരിക്കാതെ ഭവദ്വ്യതിരിക്തനായ യാതൊരു
പുരുഷനോടും സംസാരിച്ചിട്ടതന്നെ ഇല്ലാത്ത പ്രാകൃത
യായ എന്നോടൊന്നിച്ച ഇരിക്കുന്നതിലാണ രസമെ
ന്ന അങ്ങ പറഞ്ഞത ഞാൻ അത്ര വിശ്വസിക്കുന്നി
ല്ല. ഇത പക്ഷെ ഒരു പ്രത്യക്ഷസ്തുതിയായിരിക്കാം.

സുകു - ഞാൻ പറഞ്ഞതിനെ ഒന്ന ആലോചിച്ച നോ
ക്കീട്ട വേണേ പറയാൻ.

ഇന്ദു - (അല്പം ഒന്ന ആലോചിച്ചിട്ട) അത ശരിത
ന്നെ. എന്നാൽ ഞാൻ പതിവായി സബാരിക്ക പോ
കുന്നത അച്ശനെ ശങ്കിച്ചിട്ടമാത്രമാണ.

സുകു - ആ പറഞ്ഞത കേവലം ഭോഷ്കുതന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/30&oldid=193701" എന്ന താളിൽനിന്ന് ശേഖരിച്ചത്