താൾ:CiXIV262.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം 9

ധാരാളം വിശ്വസിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ഇന്ദുമ
തിക്കും സുകുമാരനും തമ്മിൽ അന്യോന്യം അങ്കുരിച്ച
ൟ അനുരാഗം, അവർ രണ്ടു പേരുടേയും മനസ്സിൽ
ക്രമേണ വേരൂന്നി, ശാഖോപശാഖകളായി വൎദ്ധിക്കു
കയും, തെളുത്ത പൂക്കുകയും ചെയ്തു. പഠിക്കുന്ന സമ
യമല്ലാതെ മറ്റെല്ലാ സമയവും ദുൎല്ലഭം ചില ദിവസ
ങ്ങളിൽ പകൽ മുഴുവനും, സുകുമാരൻ ഇന്ദുമതിയെവി
ട്ടപിരിയാറില്ലെന്നതന്നെ പറയാം. ആ സമയങ്ങളിൽ
അവർ നാടകാലങ്കാരാദി പുസ്തകങ്ങളോ വീണമുതലാ
യ യന്ത്രങ്ങളോ വായിച്ചുകൊണ്ടും, ചില സമയം ച
തുരംഗം വെച്ചുകൊണ്ടും, വിനോദിച്ചു കൊണ്ടിരിക്കും.

ഇങ്ങിനെ കഴിഞ്ഞകൊണ്ടിരിക്കുമ്പോൾ ഒരു
ദിവസം ഇന്ദുമതിയും സുകുമാരനുംകൂടി ആരാമത്തിൽ
മുല്ലമാല കെട്ടിക്കൊണ്ടിരിക്കുമ്പോൾ താഴെ പറയുന്ന
സംഭാഷണം ഉണ്ടായി.

സുകുമാരൻ - അച്ശൻ സബാരിക്ക പോയൊ? നിന്നെ
പതിവായി വിളിക്കാറുണ്ടല്ലൊ.

ഇന്ദുമതി - അതു ശരിതന്നെ. എന്നാൽ ദുൎല്ലഭം ചില ദി
വസം അച്ശൻ പുറത്ത പോകാതിരിക്കയും പതിവുണ്ട.

സുകു - ഇന്ന അച്ശൻ സബാരിക്ക പോയിരിക്കുന്നു
എന്ന നിശ്ചയംതന്നെ.

ഇന്ദു - അത വരാൻ സംഗതി പോരാ. അച്ശന സ
ബാരിക്കപോകേണമെങ്കിൽ ഞാൻ കൂടെ വേണം.
ഇന്നപോയി എന്ന അങ്ങെക്ക എന്താ നിശ്ചയം.

സുകു - അല്പം മുമ്പ, വണ്ടി കെട്ടി കൊണ്ടുപോകുന്നത
ഞാൻ കണ്ടിരിക്കുന്നു.

ഇന്ദു - അതെപ്പോഴാണ? എന്നാൽ ഞാൻ കാണാതിരി
ക്കുമൊ?

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/29&oldid=193699" എന്ന താളിൽനിന്ന് ശേഖരിച്ചത്