താൾ:CiXIV262.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം

ഇന്ദുമതീസുകുമാരന്മാരുടെ അനുരാഗോല്പത്തി.

ഇന്ദുമതിയും സുകുമാരനും ഒരേ ഗുരുനാഥന്റെ
കീഴിൽ പഠിച്ചുവരികയും ബാല്യം മുതൽക്ക തന്നെ എ
പ്പോഴും ഒന്നിച്ച വസിച്ച വരികയും ചെയ്തു വന്നതു
കൊണ്ട അവർ തമ്മിൽ വളരെ സ്നേഹമായി തീൎന്നു.
പഠിപ്പ കഴിഞ്ഞ രാജധാനിയിൽ എത്തിയാൽ അച്ശൻ
സബാരിക്ക വിളിക്കുന്നവരെ അവർ തമ്മിൽ കളിച്ചും
ചിരിച്ചും ഓരോന്ന സംസാരിച്ചും കൊണ്ടിരിക്കും.

ഇങ്ങിനെ കുറേക്കാലം ചെന്നപ്പോഴെക്ക ഇന്ദു
മതിക്കും സുകുമാരനും അന്യോന്യം കുറേശ്ശ അനുരാഗം
അങ്കുരിച്ചു തുടങ്ങി. ൟ വിവരം രണ്ടു പേൎക്കും പര
സ്പരം മനസ്സിലായിട്ടുണ്ടായിരുന്നു എങ്കിലും ഇന്ദുമതി
താൻ സ്വതന്ത്രയല്ലാത്തതുകൊണ്ടും, അച്ശന്റെ അഭി
മതം അറിയാത്തതിനാലും, ലജ്ജകൊണ്ടും, സുകുമാരൻ
അസാദ്ധ്യവും അനൎഹവും ആയ വിഷയങ്ങളിൽ മന
സ്സിനെ പ്രവേശിപ്പിക്കുന്നത അനേക വിധമായ ആ
ധിവ്യാധികൾക്ക കാരണമാകുമെന്ന ആലോചിച്ചിട്ടും,
ആ വക ചേഷ്ടകളെ പുറത്ത കാണിക്കാതെ ഇരുന്നു.
രണ്ടാളുടേയും ൟ ആലോചന ഒട്ടും തന്നെ തെറ്റായി
ട്ടുള്ളതല്ല. ഭാഗ്യനിധികളായ രാജാക്കന്മാരിൽ പലരും
ഉണ്ടായിരിക്കെ, കേവലം പ്രജകളിൽ ഒരുവനായ താൻ
ഇന്ദുമതിയെ കിട്ടിയാൽ കൊള്ളാമെന്ന മൊഹിക്കുന്നത
അനീതിയും അസാദ്ധ്യവും ആണെന്നു സുകുമാരൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/28&oldid=193696" എന്ന താളിൽനിന്ന് ശേഖരിച്ചത്