താൾ:CiXIV262.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 ഒന്നാം അദ്ധ്യായം

തുന്നീട്ടുള്ളതും, എഴുതീട്ടുള്ളതും, ആയ പക്ഷികളുടെയും മൃ
ഗങ്ങളുടെയും രൂപങ്ങളെ കണ്ടാൽ, ചിറക വിരുത്തി ഇ
പ്പൊൾ പറക്കുമൊ എന്നും ഇപ്പൊൾ ചാടി കടിക്കുമൊ
എന്നും തൊന്നും. അവൾ വീണ മീട്ടിപ്പാടുന്ന സമ
യം, അവളുടെ നിശ്വാസങ്ങളെ കൊണ്ടുണ്ടായ പരിമളം
നിമിത്തം എത്തിക്കൂടിട്ടുള്ള ഭൃംഗങ്ങളുടെ ഝംകാരശബ്ദങ്ങ
ളൊട സങ്കുലങ്ങളായ സ്വനങ്ങളിൽ, ഇതതന്ത്രീസ്വന
മാണെന്നും ഇത ഇന്ദുമതീസ്വനമാണെന്നും തിരിച്ചറി
വാൻ യാതൊരു വിദ്വാനും സാധിക്കുന്നതല്ല. യുവാ
ക്കന്മാരുടെ ഹൃദയത്തെ പിളൎപ്പാൻ ശക്തിയുള്ള അവളു
ടെ അംഗഭംഗികളും സൌശീല്യാദി ഗുണങ്ങളും കണ്ടാ
ൽ സാക്ഷാൽ കൃഷ്ണസോദരിയായ സുഭദ്ര രണ്ടാമതും
അവതരിച്ചിരിക്കയൊ എന്നു തൊന്നും. ൟ വക ഗു
ണങ്ങളാൽ ഇന്ദുമതി അക്കാലങ്ങളിൽ എല്ലാ രാജ്യങ്ങ
ളിലും വെച്ച ഏറ്റവും പ്രസിദ്ധപ്പെട്ട ഒരു സ്ത്രീരത്ന
മായി തീൎന്നു.

ഇന്ദുമതിയുടെ സഹപാഠിയായി സുകുമാരൻ എ
ന്നൊരു കുട്ടിയുണ്ടായിരുന്നു എന്ന ഇതിൽ ഒരേടത്ത
ഞാൻ പറഞ്ഞുവല്ലൊ. ഇനി അവനെ കുറിച്ച അ
ല്പം പറയാതെ കഴികയില്ല. സുകുമാരന്റെ പിതാവ
ഒരു പ്രഭുവും പ്രതാപരുദ്ര മഹാരാജാവിന്റെ സൈന്യാ
ധിപതിയും ആയിരുന്നു. അദ്ദേഹം പ്രതാപമുദ്ര മഹാ
രാജാവിന്ന വേണ്ടി ഭയങ്കരമായ ഒരു യുദ്ധത്തിൽ സ്വാ
മിഭക്തിയോടെ മരിക്കുകയും, ഭൎത്തൃ വിരഹത്തിലുണ്ടായ
വ്യസനം നിമിത്തം അദ്ദേഹത്തിന്റെ പത്നിയും സുകു
മാരൻ ജനിച്ച ഉടനെ തന്നെ കാലഗതിയെ പ്രാപിക്കു
കയും ചെയ്തതുകൊണ്ട അച്ശനമ്മമാരില്ലാത്ത അവനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/26&oldid=193691" എന്ന താളിൽനിന്ന് ശേഖരിച്ചത്