താൾ:CiXIV262.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

II

സാമഗ്രിയും ദുൎല്ലഭമായ ൟ മലയാളഭാഷയിൽ ശയ്യ്യാപ
രിപാകാദിഗുണങ്ങളോടുകൂടിയ ഒരു പുസ്തകം എഴുതി രസാ
ലങ്കാരാദി തത്വജ്ഞന്മാരായ സഹൃദയഹൃദയന്മാരുടെ ഹൃദ
യത്തെ രഞ്ജിപ്പിക്കേണ്ടതിന്നുള്ള സാമൎത്ഥ്യം വിദ്വാന്മാ
രിൽകൂടി വിരളമായിരിക്കെ മന്ദബുദ്ധിയായ എന്റെ
ൟ പ്രയത്നം ഒരു സമയം മുഴുവനും ഫലിക്കാതെ പോ
കുന്നതായാൽകൂടി സ്വഭാഷാപരിഷ്കാരാൎത്ഥം ഞാൻ ചെ
യ്ത ൟ ഉദ്യമത്തെപ്പറ്റിയെങ്കിലും മഹാന്മാർ അനുമോ
ദിക്കാതിരിക്കയില്ലെന്നുള്ള വിശ്വാസപൂൎവ്വം എഴുതപ്പെട്ട
"ഇന്ദുമതീസ്വയംവരം" എന്ന ൟ പുസ്തകം കേരളീയ
വിദ്വാന്മാൎക്ക സ്വീകാര്യയോഗ്യമായിഭവിച്ചാൽ അതുത
ന്നെയാണ ഇതിൽ ഇനിക്ക കിട്ടാനവകാശപ്പെട്ട വി
ലയേറിയ പ്രതിഫലം.

ശൈലാബ്ധീശ്വരകുലജാതനും കവികുലശിരോമ
ണിയായ മാനവിക്രമ ഏട്ടൻരാജാവവർകളുടെ നേരെക
നിഷ്ഠഭ്രാതാവും ആയ എന്നാൽ ഉണ്ടാക്കപ്പെട്ട ൟ ചെറി
യ പുസ്തകത്തിൽ മനുഷ്യസ്വഭാവത്തിന്ന സംഭവിക്കാ
വുന്നതായ പ്രമാദംകൊണ്ടും അറിവില്ലായ്മകൊണ്ടും വല്ല
ന്യൂനതകളൊ അബദ്ധങ്ങളൊ വന്നുപോയിട്ടുണ്ടെങ്കിൽ
അതുകളെയെല്ലാം ത്യജിച്ച സജലമായ ക്ഷീരത്തിൽനി
ന്ന ഹംസങ്ങൾ ജലത്തെ വേർതിരിച്ച ദുഗ്ധത്തെമാത്രം
കൈക്കൊള്ളുന്നതുപോലെ മഹാജനങ്ങൾ ഇതിലുള്ള സാ
രാംശത്തെ ഗ്രഹിച്ച അഭിനന്ദിക്കുമെന്ന ഞാൻ പൂൎണ്ണ
മായും വിശ്വസിക്കുന്നു.

എന്ന, പടിഞ്ഞാറെ കോവിലകത്തെ,
അമ്മാമൻരാജാ.

90–മാൎച്ച 15 -ാം൹
മാങ്കാവ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/20&oldid=193677" എന്ന താളിൽനിന്ന് ശേഖരിച്ചത്