താൾ:CiXIV262.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര.

എല്ലാഭാഷകളും ശുക്ലപക്ഷത്തിലെ ചന്ദ്രിക പോ
ലെ പ്രതിദിനം അഭിവൃദ്ധിയെ പ്രാപിക്കുന്ന ൟ പ
ത്തൊമ്പതാം നൂറ്റാണ്ടകാലത്തകൂടി നൊമ്മടെ മലയാളഭാ
ഷ ബാല്യാവസ്ഥയെവിട്ട താരുണ്യദശയെ കൈക്കൊ
ള്ളാതിരിക്കുന്നത ആധുനികയോഗ്യന്മാരായ കേരളീയൎക്ക
എത്രയും ലജ്ജാകരമായിട്ടുള്ളതാണെന്ന ഞാൻ പറയേ
ണ്ടതില്ലെല്ലൊ. രാവും പകലും ഒരുപോലെ മുഷിഞ്ഞിരുന്ന
പ്രവൃത്തിച്ചാൽകൂടി അവസാനിക്കാത്ത ഉദ്യോഗസംബ
ന്ധമായ അനേകം പ്രവൃത്തികളെ കഷ്ടിച്ച രണ്ടമണി
ക്കൂറനേരംകൊണ്ട ബാക്കികൂടാതെ നിൎവ്വഹിച്ച ശേഷിച്ച
സമയത്തെ മലയാളഭാഷയുടെ പുഷ്ടിക്കവേണ്ടി ചിലമ
ഹാന്മാർ ചിലവഴിക്കുന്നത കാണുമ്പോഴെങ്കിലും ആവക
യാതോരു പ്രവൃത്തികളും കൂടാതെ വൃഥാകാലക്ഷേപംചെയ്യു
ന്നവരും പുസ്തകരചനാശക്തി ധാരാളം ഉള്ളവരും ആയ
നൊമ്മടെ നാട്ടുകാൎക്ക ഇങ്ങിനെയുള്ള പരിശ്രമത്തിൽ
അല്പമെങ്കിലും ഒരു ഉത്സാഹം കാണിക്കാതിരിക്കുന്നത വ്യസ
നകരമായ അവസ്ഥതന്നെ.

എന്നാൽ മേൽപറഞ്ഞ വിചാരത്തോടുകൂടി ദുൎല്ല
ഭം ചിലരെങ്കിലും ൟവക പുസ്തകങ്ങളെ ഉണ്ടാക്കിയെ
ങ്കിൽ അതിനെ ഉപരിപ്ലവമായിട്ടകൂടി ഒന്ന വായിച്ചുനോ
ക്കാതെ പുസ്തകകൎത്താവിന്റെ പേരമാത്രം അന്വേഷിച്ച
റിഞ്ഞ ദൂഷ്യാരോപണം ചെയ്വാൻ അതിശൂരന്മാരായുള്ള
ഒരുകൂട്ടം ജനങ്ങളെ ഉദ്ദേശിച്ചല്ലാ എന്റെ ൟ ശ്രമം.

കവിതാവിഷയത്തിൽ എളുപ്പവും ഗ്രന്ഥകൎത്താ
ക്കന്മാരുടെ പ്രയോഗസാമൎത്ഥ്യത്തിന്നനുസരിച്ചുള്ള പദ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/19&oldid=193674" എന്ന താളിൽനിന്ന് ശേഖരിച്ചത്