താൾ:CiXIV262.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 ഒമ്പതാം അദ്ധ്യായം

ഓരോരൊ നൎമ്മാലാപങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സ
മയം സുകുമാരൻ കാന്തയോട "ഭൂലോകത്തിൽ ധനം
വിദ്യ സൌന്ദൎയ്യം ഔദാൎയ്യം ആഭിജാത്യം ഇതുകളെക്കൊ
ണ്ട പുകൾപൊങ്ങിയവരും, യശോധനന്മാരും, നിങ്കിൽ
അതി പ്രേമശാലികളും ആയ അനേകം രാജകുമാരന്മാർ
ഉണ്ടായിരിക്കെ, ഏതൽഗുണ വിഹീനനും നിന്റെ പ്ര
ജകളിൽ ഒരുവനും മന്ദഭാഗ്യനും ആയ എന്നെ നീ മാല
ഇട്ടത ഓൎത്തു നോക്കിയാൽ വിവേകശൂന്യമായ പ്രവൃ
ത്തികളിൽ ഒന്നായിപ്പോയി" എന്ന പറഞ്ഞു.

സ്ത്രീലാളനയിൽ അതിചതുരനായ ഭൎത്താവിന്റെ
ൟ വാക്കിനെ കേൾക്കയാൽ ഇന്ദുമതി കുറഞ്ഞോന്ന
പുഞ്ചിരിക്കൊണ്ട "അല്ലയൊ പ്രിയ ഭൎത്താവെ! അങ്ങ
എന്നെ എന്തിനാണ ഇങ്ങിനെ പരീക്ഷിക്കുന്നത! അ
ങ്ങയുടെ വംശശുദ്ധിമുഴുവനും ഞാൻ അച്ശൻപറഞ്ഞ കേ
ട്ടിട്ടുണ്ട. അനന്യസുലഭങ്ങളായ ഭവൽഗുണങ്ങളെകണ്ടും
വഴിപോലെ അനുഭവിച്ചും യഥാൎത്ഥത്തിൽ അറിഞ്ഞ അ
ങ്ങ ഭൎത്താവായിവരേണമെന്ന എത്രകാലം ഞാൻ ൟശ്വ
രനെ പ്രാൎത്ഥിച്ചിരിക്കുന്നു! ൟ മോഹം നിമിത്തം ഞാൻ
എത്ര തരമാണ ഗുരുജനങ്ങളുടെ വാക്കിനെക്കൂടി നിരസി
ച്ച നടന്നിരിക്കുന്നത! ഭാഗ്യനിധികളായ രാജകുമാര
ന്മാരെ തൃണീകരിച്ചുംകൊണ്ട അങ്ങയുടെമേലുള്ള അപ
രിമിതമായ പ്രേമത്തെ പുറത്ത കാണിക്കാതെ എത്ര കാ
ലം ഞാൻ അടക്കിവെച്ചു! എന്റെ അച്ശൻ സാമാന്യ
ത്തിലഅധികം എന്നെ ലാളിക്കനിമിത്തം ഞാൻ ഒരു വി
ദുഷിയായി തീൎന്നില്ലേങ്കിലും അങ്ങയുടെ മനസ്സിന്നും പ്ര
വൃത്തിക്കും സദാ അനുഗാമിനിയാണെ. ഇങ്ങിനെയുള്ള
വാക്ക ഇനിമേലിൽ അങ്ങ എന്നോട പറയാതിരിക്ക
ണെ" എന്നും മറ്റും അതി മധുരമായും ചതുരമായും പറ
ഞ്ഞ, അവൾ ഭൎത്താവിനെ ക്ഷണത്തിൽ കെട്ടിപ്പിടിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/142&oldid=193991" എന്ന താളിൽനിന്ന് ശേഖരിച്ചത്