താൾ:CiXIV262.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 121

പ്പെടുന്നു. ഇങ്ങിനെ ഓരോരുത്തർ ഓരോന്ന നോക്കി
ക്കൊണ്ട രസിക്കുമ്പോൾ ദമ്പതിമാരുടെ ആന്ദോളം പ
തുക്കെപ്പതുക്കെ വീഥികളെല്ലാം ചുറ്റി അകത്ത പ്രവേ
ശിക്കുകയും ചെയ്തു.

ആ സമയം വദനാരവിന്ദങ്ങളെ കുറഞ്ഞോന്ന
താഴ്ത്തിയും, അന്യോന്യം പാണിഗ്രഹണംചെയ്തും, കൊ
ണ്ട കല്യാണ മണ്ഡപത്തിൽ വന്ന നില്ക്കുന്ന ആ ഭാ
ൎയ്യാഭൎത്താക്കന്മാരുടെ ശിരസ്സിൽ സാക്ഷതങ്ങളായ പുഷ്പ
ങ്ങളെ വൎഷിക്കുകയും പൌരനാരീജനം നീരാഞ്ജനം
ഉഴികയും ചെയ്തു. അനന്തരമിന്ദുമതീസുകുമാരന്മാർ
ഇഷ്ടങ്ങളായ ഭോഗങ്ങളെ മനോഹിതംപോലെ അനുഭ
വിച്ചുംകൊണ്ട സുഖമായി വസിച്ചു.

പിറ്റെ ദിവസംതന്നെ സുകുമാരൻ പത്നീസ
മെതനായിട്ട സചിവോത്തമന്മാർ, സാമന്ത രാജാക്ക
ന്മാർ, ഭടനായകന്മാർ, സ്തുതിപാഠകന്മാർ, ഗായകന്മാർ,
നൎത്തകന്മാർ തുടങ്ങിയ നാനാജനങ്ങളാൽ നിറയപ്പെട്ട
ആസ്ഥാന മണ്ഡപത്തിൽ ഇരുന്ന സ്വയംവരദിവ
സത്തിന്റെ ഓൎമ്മക്കായി അനേകം വിദ്യാശാലകളും,
വൈദ്യശാലകളും, സത്രങ്ങളും, പ്രത്യേകിച്ച ജ്യോതിശ്ശാ
സ്ത്ര പാഠകശാലകളും, സ്ഥാപിക്കാൻ പണം നീക്കിക്കൊ
ടുത്തു. ഇന്ദുമതി പത്തു കൊല്ലത്തിൽപരം രാജശിക്ഷ
യെ അനുഭവിച്ച സങ്കടപ്പെട്ടുംകൊണ്ട ജേലിൽ കിടക്കു
ന്ന തടവുകാരെ എല്ലാം വിട്ടയപ്പാൻ കല്പിച്ചു. സ്വയം
വരത്തിന്നായി ക്ഷണിച്ചുവരുത്തീട്ടുള്ള എല്ലാവൎക്കും ഇ
ന്ദുമതിയും സുകുമാരനും യോഗ്യതാനുസരണം സമ്മാ
നം കൊടുത്തകഴിഞ്ഞതിന്റെശേഷം സഭയും പിരിഞ്ഞു.

അങ്ങിനെ അവർ സുഖിച്ചുംകൊണ്ടിരിക്കുമ്പോ
ൾ ഒരു ദിവസം ആനന്ദമഗ്നന്മാരായ ജായാപതിമാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/141&oldid=193989" എന്ന താളിൽനിന്ന് ശേഖരിച്ചത്