താൾ:CiXIV262.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

120 ഒമ്പതാം അദ്ധ്യായം

പലേഭാഗങ്ങളിലും കെട്ടിഉണ്ടാക്കിയ കൃത്രിമഗോപുരങ്ങ
ളിൽ ഇരുന്ന ദമ്പതിമാരുടെ ശിരസ്സിൽ പുഷ്പമാരിചൊ
രിയുന്നതിനെ കണ്ട ചിലർ ആനന്ദിക്കുന്നു. രമ്യങ്ങ
ളായ ഹൎമ്മ്യങ്ങളുടെ ചാലയവാതിൽകൂടെ ആ ജായപ
തിമാരെത്തന്നെ യമച്ചുമിഴികൂടാതെ നോക്കിക്കൊണ്ടിരി
ക്കുന്ന സാമന്തസീമന്തിനിമാരിൽ ചിലർ ത്രൈലോ
ക്യൈകസൌന്ദൎയ്യശാലിനിയായ ഇന്ദുമതിയുടെ ഭാഗ്യാ
തിരേകത്തെക്കുറിച്ചും ചിലർ സുകുമാരന്റെ സൌന്ദൎയ്യാ
ദിഗുണങ്ങളെക്കുറിച്ചും പ്രശംസിക്കുകയും ചിലർ ബ്ര
ഹ്മാവിന്റെ ഘടനാചാതുൎയ്യത്തെക്കുറിച്ച അഭിനന്ദിക്കു
കയും ചെയ്യുന്നു. ഗോപുരങ്ങളുടേയും സൌധങ്ങളുടേ
യും ഉപരിഭാഗങ്ങളിലും മറ്റ പലെസ്ഥലങ്ങളിലും ഇരു
ന്ന ഘോഷിക്കുന്ന വാദ്യഘോഷങ്ങളെക്കൊണ്ടും വീ
രങ്കികളുടെ മുഴക്കങ്ങളെക്കൊണ്ടും നാനാരസപദാൎത്ഥങ്ങ
ളെ ഭക്ഷിച്ച തൃപ്തന്മാരായ ബ്രാഹ്മണരുടെ മുഖങ്ങളിൽ
നിന്ന പൊട്ടിപ്പുറപ്പെടുന്ന ആശീൎവ്വചന കോലാഹല
ങ്ങളെക്കൊണ്ടും ദിഗ്ഗജങ്ങൾകൂടി പരിഭ്രമിച്ചുപോകുന്നു.
അശ്വങ്ങളുടെ ഖുരന്യാസപാംസുക്കളെക്കൊണ്ട സൂൎയ്യ
ബിംബംകൂടി മറഞ്ഞുപോകുന്നു. റോഡുകളുടെ ഇരുഭാ
ഗത്തും തൽക്കാലാവശ്യത്തിന്ന കെട്ടിഉണ്ടാക്കിയ പന്ത
ലുകളിൽവെച്ച ധൎമ്മമായി കൊടുക്കുന്ന കാപ്പി ചായ
സൎവ്വത്ത മുതലായ മധുരപേയങ്ങളും, മിഠായി ലാഡു
സുഖിയൻ മുതലായ മധുരഭക്ഷ്യങ്ങളും, യഥേഷ്ടം വാ
ങ്ങിഭക്ഷിച്ച മത്തന്മാരായ നാനാജനങ്ങളും ഞാൻമുമ്പെ
ഞാൻമുമ്പെ എന്നിങ്ങിനെ തിക്കിത്തിരക്കിക്കൊണ്ട നട
ക്കുമ്പോൾ, അശ്വാരൂഡന്മാരും ദീൎഗ്ഘകായന്മാരും ആ
യ ഒരുകൂട്ടം പോലീസ്സുകാർ മെല്ലെമെല്ലെവന്ന തിരക്കാ
ഴിപ്പിക്കുന്നതിന്റെ വൈദഗ്ധ്യം കണ്ട ചിലർ ആശ്ചൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/140&oldid=193986" എന്ന താളിൽനിന്ന് ശേഖരിച്ചത്