താൾ:CiXIV262.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VI

ഇന്നുഭവൽ പ്രേരിതമാ മിന്ദുമതിപരിണയാഭി
ധഗ്രന്ഥം വന്നടിയന്നിഹ ചേൎന്നു വന്ദനമതിനിതഭവാ
നുനിരവധികം || ൧ || മാതുലനൃപതവ കൃതിയും മാതുലയതി
നില്ലകിമപിസംന്ദേഹം ജാതുചിമടിയൻ കണ്ടിലേതൊ
രുകൃതിയും ഭവൽകൃതിക്കസമം || ൨ || ഭാഷാപ്രബന്ധങ്ങ
ടെ സഞ്ചയത്തിൽ ഭൂഷായിതാ കാവ്യഗുണൌഘപൂൎണ്ണാ
ദോഷാതിദൂരാഭവദീയയാകു മേഷാകൃതിൎമ്മെ മുദമാതനോ
തി || ൩ || മലയാളഭാഷയനഭിജ്ഞരാൽ ദുഷിച്ചലയുന്നു ക
ഷ്ടമുലയുന്നതാൽ മനം വിലയേറിയോരുഭവത: പ്രബ
ന്ധമിന്നലമായതിന്റെ കറപൊട്ടു തീൎക്കുവാൻ || ൪ || ഇനി
യുമിതുപോൽ രാജൻ ഗ്രന്ഥാന്തരങ്ങൾ ഭവാങ്കൽ നിന്ന
നവധി സമുൽഭൂതാന്യസ്മിൻ വിഭാന്തുഭവസ്തലെ അനി
തരധരാപാലപ്രാപ്യാ വിധുദ്യുരിതസ്കരീ ജനിഫലകരീഭൂ
യൊ ഭൂയാൽ ഭവാനുസമജ്ഞയും || ൫ ||

മദിരാശി പി.സത്യാൎത്ഥി ( ഒപ്പ )
90 സപ്തെമ്പ്ര 3 മദിരാശി ക്രിസ്ത്യൻ കോളേജിൽ പ്രധാന
മലയാള പണ്ഡിതൻ


അന്യൂനാനന്ദമേകും കവികളിലൊരുവൻ വിസ്മ
യൌദാൎയ്യമന്യൻ തന്നീടും മന്മഥോന്മീലനനിബിഡ ര
സം നൽകിടും മറ്റൊരുത്തൻ എന്നാലമ്മാമനുണ്ണിക്ഷി
പതിമകുടീരത്നസാഹിത്യ മൊൎത്താലൊന്നായി ച്ചേൎന്നുദി
ക്കും ഹൃദിസകലരസൊല്ലാസമെല്ലാജനാനാം || ൧ || വല്ലാ
തുള്ളന്ധകാരപ്രചുരസഭകളിൽ പാപവൃത്യാകരേറി ച്ചെ
ല്ലാതംബാപദാംഭോരുഹ മമിരുരസം കേവലം സെവചെ
യ്യും നല്ലൊരാനന്ദരിത്യാ സുകൃതമനുദിനം നേടുമമ്മാമനു
ണ്ണിച്ചൊല്ലേറുംരാജരത്നം നവനവചരിതം ചൊല്ലുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/14&oldid=193662" എന്ന താളിൽനിന്ന് ശേഖരിച്ചത്