താൾ:CiXIV262.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 ഒമ്പതാം അദ്ധ്യായം

ൎത്തകൊണ്ട സുകുമാരനെ മാലയിടുകയും ആ മുഹൂൎത്തം
കൊണ്ടതന്നെ സുകുമാരൻ ആചാൎയ്യനിയോഗത്താൽ
ഇന്ദുമതിയുടെ പാണിയെ യഥാവിധി ഗ്രഹിക്കുകയും
ചെയ്തു. അപ്പോൾതന്നെ ആചാൎയ്യൻ വിശേഷമായി
അലങ്കരിച്ചുവെച്ചിട്ടുള്ള ഹേമമയമായ സിംഹാസനത്തി
ന്മേൽ ഇന്ദുമതിയെ ഇരുത്തി, പണ്ടേക്കുപണ്ടെ കാശ്മീ
രചക്രവൎത്തികൾ ധരിച്ചിരുന്നതും അനൎഘനവരത്നഖ
ചിതവും ആയ കിരീടത്തെ ഇന്ദുമതിയുടെ ഉത്തമാംഗ
ത്തിൽവെക്കുകയും ചെയ്തു. അപ്പോൾ എടക്ക തിമില
ശംഖ മുതലായ മംഗളവാദ്യങ്ങളും പുരവാസീജനങ്ങൾ
സന്തോഷിച്ച ആൎക്കുന്നതും കേൾക്കാറായി. നാനാ
രസപദാൎത്ഥങ്ങങ്ങളെ ഭക്ഷിച്ച തൃപ്തന്മാരായ ബ്രാഹ്മ
ണൎക്കെല്ലാം ദക്ഷിണ കൊടുത്ത കഴിഞ്ഞതിന്റെശേഷം
പുരപ്രവേശനത്തിന്നാരംഭിച്ചു. സുകുമാരനും ഇന്ദുമതി
യും ഹേമമയമായ ശിബിയിൽ കയറി, അത്യുന്നതവും
അതിഗംഭീരവുംആയ പശ്ചിമഗോപുരദ്വാരത്തൂടെ രാജ
വീഥിയിൽ പ്രവേശിച്ചപ്പോൾ കാണികളായ ജനങ്ങളു
ടെ മനസ്സിൽ ഉണ്ടായ ഓരോരൊ രസഭേദങ്ങളെ മുഴുവ
നും സ്വല്പമായ ൟ മലയാളഭാഷാപദങ്ങളെക്കൊണ്ട എ
ഴുതിക്കാണിക്കുന്നത വളരെ പ്രയാസമായിട്ടുള്ളതാണെ
ങ്കിലും അല്പം ചിലത പറയാതെ കഴികയില്ലല്ലൊ.

തടിച്ചുരുണ്ട പൊക്കമേറിയതും പൊന്നുകൊണ്ട
അണിഞ്ഞിട്ടുള്ളതും ആയ കരിവരന്മാരെ വരിവരിയാ
യി എല്ലാറ്റിനും മുമ്പിൽ നടത്തുന്നതിനെ ചില ജന
ങ്ങൾ ആശ്ചൎയ്യത്തോടെ നോക്കിരസിക്കുന്നു. അതിന്ന
പിമ്പെ അതിശൂഭ്രങ്ങളും പീവരഗ്രീവങ്ങളും അയ ഹ
യങ്ങൾ തള്ളിതള്ളി നടക്കുന്നതിനെ ചിലർകണ്ട ക്ഷീ
രാബ്ധി താനെ എളകിമറിഞ്ഞവരുന്നതുപോലെയുള്ള ഭ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/138&oldid=193981" എന്ന താളിൽനിന്ന് ശേഖരിച്ചത്