താൾ:CiXIV262.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 117

നല്ലവണ്ണം ഗ്രഹിച്ചവനാണെങ്കിലും അങ്ങിനെ പറ
യുന്നതിൽ കേൾക്കുന്നവൎക്ക രസമുണ്ടാകയില്ലെന്ന ഞാ
ൻ തീൎച്ചയാക്കിയതിനാൽ അതുകളെ ഒഴിച്ച രസമുള്ള വി
ഷയങ്ങളെ മാത്രം എഴുതാം.

സ്വയംവരദിവസം പുലരുവാൻ ഏഴരനാഴികയു
ള്ളപ്പോൾ തന്നെ പീരങ്കികളും കതിയനകളും ഭേരീപടഹാ
ദി വാദ്യങ്ങളും എടവിടാതെ മുഴക്കിത്തുടങ്ങി. ഇന്ദുമതിയും
സുകുമാരനും പ്രാതസ്നാനവും ൟശ്വരഭജനവും കഴിഞ്ഞ
ചമയുവാൻ പോയി. രുഗ്മീഭായി ഇന്ദുമതിയുടെ കുന്ത
ളജാലം കൌതുകത്തിൽ വകഞ്ഞ കെട്ടിച്ച അതി സുര
ഭികളായ പുഷ്പമാലകളെ അണിയിക്കുകയും ചെയ്തതുകൂ
ടാതെ തിലകവും തൊടിയിച്ചു. അപ്പോൾ ഇന്ദ്രസേന
യെന്നുള്ള ദാസി വിശേഷമായ പട്ടുകൊണ്ടു ഞറിഞ്ഞു
ടുപ്പിക്കുകയും സുഗന്ധികളായ കളഭം കസ്തൂരി കുങ്കുമം മുത
ലായ ആലേപനപദാൎത്ഥങ്ങളെ ഇന്ദുമതിയുടെ കുചകു
ലശങ്ങളിൽ ചാൎത്തുകയും കണ്ണെഴുതിക്കുകയും ചെയ്തു.
വിലവേറില്ലാത്ത നവരത്നങ്ങളെക്കൊണ്ട ഖചിതങ്ങളാ
യ നെറ്റിപ്പട്ടം കാതില താലി നൂല പതക്കം മുത്തുമാല
കാഞ്ചി കടകം മോതിരം കണ്ഠസരം പാദസരം മുതലായ
അനേകതരത്തിലുള്ള ആഭരണങ്ങളെക്കൊണ്ട അതാത
അവയവങ്ങളെ വഴിപോലെ അലങ്കരിപ്പിച്ചു.

അനന്തരം സൎവ്വാഭരണഭൂഷിതയായ ഇന്ദുമതി
രുഗ്മീഭായി പ്രഭൃതികളായ സഖീജനങ്ങളോടുകൂടി കല്യാ
ണ മണ്ഡപത്തിൽ വന്ന അവിടെ എഴുന്നള്ളിച്ചവെച്ചി
ട്ടുള്ള കുലപരദേവതയുടെ സന്നിധിയിൽവെച്ച നാന്ദി
ദാനം മുഹൂൎത്തം ഇതുകളും ഗോദാനം ഭൂദാനം കന്യാദാനം
മുതലായ അനേകം മഹാദാനങ്ങളും വെദജ്ഞന്മാരായ ഭൂ
സുരോത്തമന്മാൎക്ക ദാനം ചെയ്തതിന്നശേഷം ശുഭമുഹൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/137&oldid=193978" എന്ന താളിൽനിന്ന് ശേഖരിച്ചത്