താൾ:CiXIV262.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 ഒമ്പതാം അദ്ധ്യായം

ഇങ്ങിനെയെല്ലാം അങ്ങ കാണിച്ചതിന്ന വേണ്ടതി
നെ ഇനിക്കറിയാം. മേലിൽ അങ്ങയുടെ മുഖം കാ
ണരുത. അതാണ വേണ്ടത അങ്ങ കാണിക്കുന്ന
ധൂൎത്തുകളെല്ലാം കണ്ട ക്ഷമിച്ചിരിക്കുമെന്നൊ അങ്ങ
വിചാരിച്ചത? ഇനിക്ക എഴുത്തയക്കാതിരുന്നത യാ
തൊരുപെണ്ണുങ്ങളുടേയും വാക്ക കേട്ടിട്ടല്ലാഎന്ന സത്യം
ചെയ്താൽ മാത്രം ഞാൻ അങ്ങയെ സ്വീകരിക്കാം ഇ
ല്ലെങ്കിൽവേഗംപോവാം.

എന്നിപ്രകാരം പ്രണയകലഹ സൂചകങ്ങളായ
വാക്കുകളെ അവൾ അനേകം പറഞ്ഞൗ. ഇങ്ങിനെ ഇ
ന്ദുമതി കോപിച്ചുംകൊണ്ട നില്ക്കുമ്പോൾകൂടി അവളുടെ
മുഖത്തുള്ള സീമാതീതമായ സൌകുമാൎയ്യത്തിന്ന സുകു
മാരന ഒട്ടും ഒരു കുറവുതോന്നീല്ല. ഇന്ദുമതി പറഞ്ഞ
തിനെ കേട്ട സുകുമാരൻ വേഗത്തിൽ എഴുനീറ്റ അ
വളുടെ കാക്കൽ വീണ സത്യം ചെയ്വാൻ ഭാവിച്ചതി
നെ കണ്ടപ്പോൾ ഇന്ദുമതി "അയ്യൊ! ജീവനാഥ! അ
ങ്ങ അത മാത്രം ചെയ്തപോകരുതെ" എന്ന പറഞ്ഞ
അവനെ വേഗത്തിൽ പൊത്തിപ്പിടിച്ച ഗാഢമായി
ആലിംഗനം ചെയ്കയും, തമ്മിൽ പിരിഞ്ഞതിന്ന ശേഷ
മുണ്ടായ കഥകളെല്ലാം അന്യോന്യം പറഞ്ഞ രസി
ക്കുകയുംചെയ്തു. ആ ദിവസത്തെ രാത്രി ധീരന്മാരായ
അവർഅത്രമാത്രം കൊണ്ടുതന്നെ കഴിച്ചു കൂട്ടി.

പിറ്റെ ദിവസം സ്വയംവരദിവസമാണെ
ന്ന വായനക്കാർ മനസ്സിലാക്കീട്ടുണ്ടെല്ലൊ. എന്നാൽ
ഒരു കല്യാണത്തെ കുറിച്ച ആദ്യം മുതൽ അവസാനം
വരെ വിസ്തരിച്ച പറയുന്നതായാൽ അതിൽ നിസ്സാര
മായും നിരൎത്ഥകമായും അനേകം എഴുതുവാനുണ്ടാകും. അ
തെല്ലാം വഴിക്കവഴി കണ്ടിട്ടും കേട്ടിട്ടും ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/136&oldid=193975" എന്ന താളിൽനിന്ന് ശേഖരിച്ചത്