താൾ:CiXIV262.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 115

ഇന്ദു - എഴുത്തയക്കാതിരുന്നതിന്റെ കാരണം മതിയാ
യിയെന്ന ഇനിക്കതോന്നുന്നില്ല്യ. അത പറഞ്ഞല്ലാ
തെ അങ്ങയെ ഞാൻ തൊടുകയില്ല. ഉത്തരത്തിൽ
മുട്ടിയാൽ മിണ്ടാതിരുന്നാൽ മതി, അല്ലെ?

സുകു - കാരണം വിശേഷിച്ചൊന്നുമില്ല. അയപ്പാൻ
ഞാൻ ഓൎമ്മവിട്ടതാണെ. നീ എന്നെ നല്ലവണ്ണം
വിശ്വസിക്കണേ. ഞാൻ നിഷ്കളങ്കനാണെ.

ഇന്ദു - എഴുത്തയക്കാതിരുന്നതിന്റെ കാരണം പറയാ
ഞ്ഞാൽ ഞാൻ സമ്മതിക്കയില്ല. ൟ തട്ടിപ്പൊന്നും
എന്നോടു കൊണ്ടുവരെണ്ടാ. എല്ലാം ഇനിക്ക മന
സ്സിലായിരിക്കുന്നു. ഏതോ വല്ല സ്ത്രീകളും പറഞ്ഞീ
ട്ടായിരിക്കണം എഴുത്തയക്കാതിരുന്നത. അത്രക്കല്ലെ
അങ്ങ പോരൂ? പോകുമ്പോൾ എന്തെല്ലാം കോലാ
ഹലമാണ അങ്ങ കാണിച്ചുകൂട്ടിയത? ശിവ! ശിവ!
"ശിശിരീകരിക്കണെ ദാസനാണെ ക്ഷെമാഭ്യുദയകാം
ക്ഷിയാണെ"എന്നൊക്കെയല്ലെ അങ്ങ പറഞ്ഞത?
ക്ഷെമാഭ്യുദയകാംക്ഷിയുടെ ലക്ഷണം ഇതൊക്കത്ത
ന്നെയായിരിക്കും, അല്ലെ? കാണുമ്പോൾ ഭംഗി പറ
വാൻ സമൎത്ഥനാണ.

സുകു - ഇത്രയെല്ലാം നീ പറഞ്ഞുവെല്ലൊ. ഞാൻ ഏ
ല്പിച്ചപോയ പ്രകാരം നീ ഇനിക്ക ഒരെഴുത്തെങ്കിലും
അയക്കായിരുന്നില്ല്യെ?

ഇന്ദു - ൟ പറയുന്നതിന്ന വേണ്ടതുണ്ട. ഇതാണ ന
ന്നായത. കുറ്റംകൊണ്ട കൂലി, അല്ലെ? എന്തെങ്കിലും
ചിലത പറയേണമെന്ന മനസ്സിലായിട്ടുണ്ട. അത്ര
തന്നെ. അങ്ങയുടെ മേൽ വിലാസവുംകൂടി അറിയി
ക്കാതെ കണ്ട പെണ്ണുങ്ങളുടെ പടിക്കലും ചെന്ന പാട
കിടന്നാൽ ഞാൻ എങ്ങിനെയാണ എഴുത്തയക്കുന്നത?

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/135&oldid=193973" എന്ന താളിൽനിന്ന് ശേഖരിച്ചത്