താൾ:CiXIV262.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110 ഒമ്പതാം അദ്ധ്യായം

വൃന്ദാവനദാസനും വേണ്ടുന്ന സന്നാഹങ്ങളോടുകൂടി അ
വിടെ വന്നനിന്നിരുന്നു. ചന്ദ്രഭാനു എത്തീട്ടുണ്ടായിരു
ന്നുവൊ എന്നുള്ള കഥ പിന്നെ പറയേണമൊ?

കാശ്മീരരാജ്യത്തിന്റെ അതൃത്തിമുതൽക്കുള്ള എ
ല്ലാസ്റ്റേഷനും അലങ്കരിച്ചിട്ടുള്ളതിനേയും, അവിടേയും
"ഇന്ദുമതീസുകുമാരന്മാൎക്ക ദൈവം തുണക്കട്ടെ" എന്നീ
വിധം ലേഖനംചെയ്യപ്പെട്ടതായ ലിപികളേയും സുകുമാ
രൻ കണ്ടപ്പോൾ ആനന്ദാൎണ്ണവത്തിൽ മുങ്ങിയപോലെ
മനസ്സതണുത്തു. അറിയിച്ചസമയത്തതന്നെ അവൻ
കൃത്യമായി വണ്ടിഎറങ്ങി. വയോധികനും അച്ശന്റെ
ഒന്നിച്ച അധികംകാലം ഉദ്യോഗംഭരിച്ചുവന്നവനും ആ
യ വൃന്ദാവനദാസനെ കണ്ടസമയം സുകുമാരൻ വന്ദി
ച്ചുപറയുന്നു.

സുകു - അങ്ങേക്കും കുഡുംബങ്ങൾക്കും ൟ കാശ്മീരരാജ്യ
ത്തിന്നും ക്ഷേമംതന്നെ അല്ലെ? ൟ വാൎദ്ധക്യകാല
ത്ത അങ്ങതന്നെ പുറപ്പെട്ടത കുറെ കഷ്ടമായിപ്പോ
യി. ആരെയെങ്കിലും ഒരാളെ അയച്ചാൽ ധാരാളം മ
തിയായിരുന്നുവെല്ലൊ.

വൃന്ദാ - ദൈവാനുഗ്രഹത്താൽ എന്റെ കുഡുംബങ്ങളും
രാജ്യവും ഒരുവിധം ക്ഷേമത്തിൽ ഇരിക്കുന്നു. ദീൎഗ്ഘ
മായ ൟ വഴിയാത്രകൊണ്ട അല്പമായ വല്ലസുഖക്കേ
ടും അങ്ങേക്ക ഉണ്ടായിരിക്കുമൊ എന്ന അറിയായ്ക
യാൽ എനിക്ക തൽക്കാലം കുറെ സുഖക്കേടുണ്ട. വെ
റെ വിശേഷിച്ചൊന്നുമില്ല.

വൃന്ദാവനദാസൻ പറഞ്ഞതിനെ കേട്ടസമയം
സുകുമാരൻ അല്പം ചിരിച്ചുകൊണ്ട "ഇനിക്കും സുഖക്കേ
ടില്ലന്നില്ല്യ. പക്ഷെ അത നിങ്ങളാൽചിലരുടെ യോഗ
ക്ഷേമങ്ങളെ അറിയായ്കകൊണ്ടമാത്രമാണ. മറ്റയാതൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/130&oldid=193960" എന്ന താളിൽനിന്ന് ശേഖരിച്ചത്