താൾ:CiXIV262.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 109

തന്നെ ഒളിച്ചിരുന്നു. അതിധവളമായ കടലാസ്സുകൊ
ണ്ട ഗോളാകൃതിയിൽ നിൎമ്മിച്ച, ഉള്ളിൽ വിളക്കുംവെച്ച,
വൃക്ഷഷണ്ഡങ്ങളുടെ ശാഖകളിൽ തൂക്കിയിരിക്കുന്നതി
നെ കണ്ടാൽ അനേകായിരം ചന്ദ്രബിംബങ്ങൾ ഒരുമി
ച്ചുദിച്ച ആകാശ മാൎഗ്ഗത്തിൽ വിളങ്ങുകയൊ എന്ന തോ
ന്നും. തെരുവുകളിലുള്ള എല്ലാ വെണ്മാടങ്ങളുടേയും പൂമു
ഖത്തുള്ള സ്തംഭങ്ങളും തട്ടുകളും വീരവാളിപട്ടുകൊണ്ടും
വൎണ്ണത്തകിടുകൊണ്ടും പൊതിഞ്ഞിട്ടുള്ളതു കൂടാതെ അറുപ
തും എഴുപതും എണ്ണത്തോടുകൂടിയ നാളികേരക്കുലങ്ങൾ,
പൂഗഫലക്കുലകൾ, കുലകളോടുകൂടിയ കദളിവാഴകൾ
ഇതുകളാൽ അലങ്കരിക്കപ്പെട്ടവയുമാണ. എന്തിനു വ
ളരെ പറയുന്നു, ആ സമയം ആ പട്ടണം കാണുന്നവ
രിൽ ഇന്നുതന്നേയാണ നയനസാഫല്യം വന്നത എ
ന്ന വിചാരിക്കാത്തവർ ആരും ഇല്ലേന്നുതന്നെപറയാം.

ഇന്ദുമതി സുകുമാരനാൽ പ്രേഷിതമായ ആ ക
ത്തിനെത്തന്നെ എടുത്തുനോക്കുകയും അതിലെ മണിക്കൂ
റുകളെ എണ്ണിഎണ്ണിക്കുറക്കുകയും ചെയ്തു. സുകുമാരൻ
എത്തേണ്ടുന്ന ദിവസത്തിന്റെ ആദ്യത്തെ രണ്ടുയാമ
ങ്ങളും രണ്ടുദിവസങ്ങളെപ്പോലെ ഇന്ദുമതിക്ക തോന്നി.
പകൽ മുഴുവനും സൂൎയ്യാതപത്താൽ വാടിയ കുമുദങ്ങൾ
ചന്ദ്രോദയത്തെത്തന്നെ നോക്കിക്കൊണ്ട നില്ക്കുന്നതു
പോലെ ഇന്ദുമതി വേർപ്പെട്ടിരിക്കുന്ന സുകുമാരന്റെ മു
ഖചന്ദ്രോദയത്തെത്തന്നെ കാംക്ഷിച്ചുംകൊണ്ട യമച്ചുമി
ഴികൂടാതെ ചാലയവാതിലിൽകൂടി നോക്കിക്കൊണ്ടനിന്നു.
തങ്ങളുടെ മഹാരജ്ഞിക്ക ഭൎത്താവായിവരാൻ പോകുന്ന
സുകുമാരൻ ഇന്ന എത്തുമെന്നുള്ള സന്തോഷം സഹി
യാതെ മത്തന്മാരായ പൌരന്മാരെല്ലാം അദ്ദേഹത്തെ
കാണേണ്ടതിന്ന സ്റ്റേഷനിൽവന്നു കൂടീട്ടുണ്ടായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/129&oldid=193957" എന്ന താളിൽനിന്ന് ശേഖരിച്ചത്