താൾ:CiXIV262.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 ഒമ്പതാം അദ്ധ്യായം

മാംഗുലീയത്തെ കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിൽ
ഒട്ടും കുറവല്ല. സ്വയംവരത്തെപ്പറ്റിയും പട്ടാഭിഷേക
ത്തെപ്പറ്റിയും വേണ്ടതെല്ലാം അവർ തമ്മിൽ ആലോ
ചിച്ച തീൎച്ചയാക്കി.

വൃന്ദാവനദാസൻ മടങ്ങി വന്ന സുകുമാരന്റെ
എഴുത്ത എത്തിയ കഥയും മറ്റും ശേഷം മന്ത്രിമാരേയും
അറിയിച്ചു. ഉടനെ രാജധാനിക്കകത്തുള്ള പ്രവൃത്തി
ക്കാരേയെല്ലാം വിളിച്ചുവരുത്തി അവരോടു താഴെ പറ
യുംപ്രകാരം പറഞ്ഞു. ഏകച്ശത്രാധിപത്യമുടയ നൊമ്മ
ടെ മഹാരാജ്ഞിയുടെ കല്പനകളെല്ലാം പ്രധാന മന്ത്രിയാ
യ ഞാൻ പറയുന്നത നിങ്ങളെല്ലാവരും വഴിപോലെ
കേൾക്കണം.

"ഇന്ന മുതൽ അഞ്ചാം ദിവസം വെള്ളിയാഴ്ച
ഉദിച്ച അഞ്ചു നാഴികയും മുപ്പത്തെട്ടു വിനാഴികയും ചെ
ല്ലുമ്പോൾ അത്തം നാലാം കാലിൽ വൃശ്ചികം രാശികൊ
ണ്ട നൊമ്മടെ മഹാരാജ്ഞിയുടെ സ്വയംവരവും കിരീട
ധാരണവും നിശ്ചയിച്ചിരിക്കുന്നു. അത യാതോരു വി
ഘ്നവും കൂടാതെ ശുഭമായി അവസാനിപ്പിപ്പാൻ ദേവാലയ
ങ്ങളിലെല്ലാം വിളക്ക, മാല, നിവേദ്യം മുതലായത ലോ
ഭംകൂടാതെ ഇന്നു മുതൽക്കതന്നെ ആരംഭിക്കണം. പുരോ
ഹിതൻ മുതലായവൎക്കെല്ലാം പ്രത്യേകിച്ചും തിരുവെഴുത്തു
കൾ ഇന്നുതന്നെ അയക്കണം. നാനാദേശങ്ങളിൽ
നിന്നും എത്തിക്കൂടുന്ന ബ്രാഹ്മണൎക്കെല്ലാം വഴിപോലെ
ഭക്ഷണം കൊടുക്കണം. അതിന്നായി വെച്ചുണ്ടാക്കുന്ന
പദാൎത്ഥങ്ങളെല്ലാം കരിഞ്ഞു പൊകഞ്ഞിരിക്കുന്നുയെന്ന
കേട്ടാൽ വെട്ടും, അമൃതോപമങ്ങളായിരിക്കുന്നുയെന്ന
കേട്ടാൽ പട്ടും കിട്ടുമെന്ന അടുക്കളക്കാരോട പ്രത്യേകംതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/126&oldid=193949" എന്ന താളിൽനിന്ന് ശേഖരിച്ചത്