താൾ:CiXIV262.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 എട്ടാം അദ്ധ്യായം

ഇങ്ങിനെ പറഞ്ഞകൊണ്ടിരിക്കുമ്പോൾ സീതാ
ലക്ഷ്മി വന്നു. അന്നും സീതാലക്ഷ്മി അല്പം പാടി. ഇ
തെല്ലാം കഴിഞ്ഞാറെ "ഇനി ഇന്ന അധികം ഉറക്കൊഴി
ച്ചാൽ നാളേത്തെ യാത്രക്ക തരക്കേടുണ്ട. അതിനാൽ
അങ്ങ ഉറങ്ങാൻ താമസിക്കണ്ടാ" എന്നപറഞ്ഞ ചന്ദ്ര
നാഥബാനൎജ്ജിയും മകളും താഴത്തിറങ്ങിപ്പോയി. കാ
ശ്മീരരാജ്യത്തെ എത്തിയാൽ പ്രവൃത്തിക്കേണ്ടതായ ഓരോ
ന്നിങ്ങിനെ വിചാരിച്ചുംകൊണ്ട കിടക്കുകയാൽ സുകുമാ
രന ഉറക്കം ലേശമെങ്കിലും ഉണ്ടായില്ല. വിരഹികൾക്ക
നിദ്രയില്ലെന്ന ജഗൽപ്രസിദ്ധമല്ലെ?

പിറ്റെദിവസം പുലൎന്നപ്പോഴെക്ക പിരിഞ്ഞു
പോകുന്നതിനാലുള്ള ദുഃഖം നിമിത്തം അവൎക്ക അന്യോ
ന്യം മുഖത്തനോക്കി സംസാരിപ്പാൻതന്നെ പ്രയാസമാ
യിത്തീൎന്നു. ചന്ദ്രനാഥബാനൎജ്ജിക്ക സുകുമാരനെ യാത്ര
അയപ്പാനുള്ള ശ്രമമായി. അവർ രണ്ടുപേരും രാവിലെ
ഒമ്പതമണിക്ക ഭക്ഷണം കഴിച്ച ഉടുപ്പിട്ടു. സുകുമാരൻ
സീതാലക്ഷ്മിയോടും, ശരീരത്തിന്റെ അൎദ്ധാംശം കവാ
ടംകൊണ്ട ആച്ശാദനംചെയ്തകൊണ്ട നില്ക്കുന്ന സുഹൃൽ
പത്നിയോടും, യാത്രപറഞ്ഞു. അപ്പോൾ അവൎക്കുണ്ടാ
യ വ്യസനം നിമിത്തം കണ്ണിൽ ജലം നിറച്ചുകൊണ്ട
അന്യോന്യം പറഞ്ഞവയെല്ലാം എഴുതാൻ ശക്യമല്ല.

ഉടനെ ചന്ദ്രനാഥബാനൎജ്ജിയും സുകുമാരനും വ
ണ്ടിയിൽകയറിയിരുന്നു. അവർ പുറപ്പെട്ടെറങ്ങുമ്പോൾ
ദുശ്ശകുനങ്ങൾ വല്ലതും നേരിടുമൊ എന്ന ബാനൎജ്ജിക്ക ന
ല്ലഭയമുണ്ടായിരുന്നു. അപ്പോൾ സുമംഗലികളും സുന്ദ
രികളും സൎവ്വാഭരണഭൂഷിതമാരും ആയ ഒരു കൂട്ടം സ്ത്രീ
കൾ തങ്ങൾക്ക അഭിമുഖമായി വരുന്നതകണ്ടു. പിന്നെ
ക്ഷേത്രത്തിൽനിന്ന മംഗളവാദ്യങ്ങളും കേട്ടു. എല്ലാംകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/120&oldid=193933" എന്ന താളിൽനിന്ന് ശേഖരിച്ചത്