താൾ:CiXIV262.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 99

സുകു - അങ്ങയുടെ അനുവാദമുണ്ടെങ്കിൽ നാളെ നാട്ടിലേ
ക്ക പോയാൽ കൊള്ളാമെന്ന വിചാരിക്കുന്നു. വളരെ
ദിവസമായില്ല്യെ ഞാൻ പോന്നിട്ട?

ചന്ദ്ര - അത അങ്ങിനെതന്നെ. എന്നാൽ എന്റെ സ്ഥി
തി വലിയ വ്യസനത്തിലായിപ്പോയി. അങ്ങയെ പ
റഞ്ഞയക്കാതിരിപ്പാൻ പാടില്ലല്ലൊ. വിട്ടപിരിയുന്ന
തൊ ഒരിക്കലും സഹിച്ചുകൂടാതാനും.

സുകു - ഇനി കൂടക്കൂടെ എന്റെ സഞ്ചാരം ൟ ദിക്കിലേ
ക്ക ഉണ്ടാവും നിശ്ചയം. അപ്പോഴെല്ലാം ഞാൻ ഇ
വിടെവന്ന അങ്ങയെ ഉപദ്രവിക്കാനാണ വിചാരി
ക്കുന്നത. ഒരുസമയം ഇനിയത്തെ വരവതന്നെ
സപരിവാരമായിട്ടാവാനും മതി.

ചന്ദ്ര - ൟ ഉപദ്രവം ബഹുരസമാണ. അങ്ങ
യുടെ അച്ശൻ പലകുറിയും ൟവിധത്തിൽ എന്നെ ഉ
പദ്രവിച്ചിട്ടുണ്ട. അങ്ങനിമിത്തം ൟമാതിരി ഉപദ്ര
വത്തിന്ന ഇനിയും ഇനിക്ക സംഗതിവരേണമെന്ന
ഞാൻ പ്രാൎത്ഥിച്ചുംകൊണ്ടിരിക്കുന്നു. അങ്ങ സപ
രിവാരമായി രണ്ടമാസമെങ്കിലും ൟ ഗൃഹത്തിൽ വ
ന്ന താമസിച്ചുപോയാൽ ഇനിക്ക പിന്നെ ഇതില
ധികമൊന്നും സാധിക്കേണ്ടതില്ല. എന്നാൽ വരുന്ന
വിവരത്തിന്ന മുൻകൂട്ടി ഒരറിവമാത്രം തരണം. അ
ങ്ങയുടെ കയ്യിൽ പണമുണ്ടെന്ന തോന്നുന്നില്ല. വ
ഴിച്ചിലവിന്ന വല്ലതും വേണ്ടെ?

സുകു - നാലദിവസമായിട്ടല്ലെയുള്ളു ഞാൻ അങ്ങയോട
ഏതാനുംപണം വാങ്ങീട്ട? അതമുഴുവനും എന്റെവ
ക്കൽ ബാക്കിയുണ്ട. വഴിച്ചിലവിന്ന അതുകൊണ്ട
ധാരാളം തികയും. ഇപ്പോൾ പണമൊന്നും വേണ
മെന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/119&oldid=193930" എന്ന താളിൽനിന്ന് ശേഖരിച്ചത്