താൾ:CiXIV262.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98 എട്ടാം അദ്ധ്യായം

അപ്പോൾ ചന്ദ്രനാഥബാനൎജ്ജി തന്റെ ഉള്ളി
ൽ മൂടിവെച്ചിട്ടുണ്ടായിരുന്ന ആനന്ദാതിരേകത്തെ പുറ
ത്തേക്ക പ്രകാശിപ്പിച്ചുംകൊണ്ട അച്ശൻ മക്കളെ എന്ന
പോലെ സുകുമാരനെ വേഗത്തിൽ ആശ്ലേഷംചെയ്തു.
" പരസ്യത്തിൽ കാണുന്നപ്രകാരം പ്രതാപരുദ്രമഹാരാ
ജാവിന്റെ നിൎയ്യാണകാലവും അങ്ങേക്ക ശുക്രൻ എട്ടിൽ
പകൎന്നകാലവും ഒന്നായിരുന്നു" എന്ന ചന്ദ്രനാഥബാ
നൎജ്ജി പറഞ്ഞതിന്നുത്തരമായി "ശുക്രനെക്കൊണ്ട അ
ങ്ങ ഫലം പറഞ്ഞതിൽസമയവുംകൂടി ഒത്തിരിക്കുന്നു.
ഇതിലധികം ഇനി എന്തൊരു ആശ്ചൎയ്യമാണെ ഉണ്ടാവാ
നുള്ളത! ജ്യോതിശ്ശാസ്ത്രകൎത്താക്കന്മാൎക്കും അതിനെ വഴി
പോലെ അറിയുന്ന അങ്ങേക്കും ഇതാ നമസ്കാരം" എ
ന്ന സുകുമാരനും പറഞ്ഞു. താൻ കാശ്മീരരാജ്യം വിട്ട
തിൽപിന്നെ ഇന്ദുമതി ഒരെഴുത്തുകൂടി അയക്കാതിരുന്നത
കൊണ്ടും അവളുടെ യാതോരുവിവരങ്ങളും കൎണ്ണാകൎണ്ണി
കയായിട്ടെങ്കിലും അറിയാത്തതുകൊണ്ടും സുകുമാരന അ
വളെപ്പറ്റി മനസ്സിൽ ഉണ്ടായിരുന്ന ശങ്കകളെല്ലാം പ
രസ്യം കണ്ടപ്പോൾ സൂൎയ്യനെക്കണ്ട തമോഭരംപോലെ
എവിടെയൊ ക്ഷണത്തിൽ നീങ്ങിപ്പോയി. സുകുമാര
ന്റെ ആ അഭ്യുദയകഥ ക്രമേണ ആ ഗൃഹത്തിലുള്ളവ
രെല്ലാം അറിഞ്ഞു, ശുഭമായ ൟ വൎത്തമാനം അറിഞ്ഞ
തുകൊണ്ട ആ ഗൃഹത്തിലുള്ള ഭൃത്യന്മാൎക്കുണ്ടായ സന്തോ
ഷംകൂടി അനിൎവ്വചനീയമായിരിക്കെ പിന്നെ ബാനൎജ്ജി
ക്കും സുകുമാരനും ഉണ്ടായ പരമാനന്ദം പറയേണമൊ!

അന്നരാത്രി അത്താഴംകഴിഞ്ഞ അവർ രണ്ടുപേ
രുംകൂടി ഓരോന്ന പറഞ്ഞുകൊണ്ട പതിവപോലെ മുക
ളിൽ ചന്ദ്രികയുള്ളേടത്ത ചെന്നിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/118&oldid=193927" എന്ന താളിൽനിന്ന് ശേഖരിച്ചത്