താൾ:CiXIV262.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 97

ന്നതകണ്ടപ്പോൾതന്നെ താൻ ഇന്നലെ പറഞ്ഞിരുന്ന
ലക്ഷണം ഒത്തു എന്ന ബാനൎജ്ജി ഊഹിച്ചു എങ്കിലും ഒ
ന്നുംഅറിയാത്ത ഭാവം നടിച്ച അവിടെത്തന്നെ എഴുതി
ക്കൊണ്ടിരുന്നു.

എന്നാറെ സുകുമാരൻ തനിക്കുണ്ടായ ഉത്സാഹ
വും സന്തോഷവും സഹിയാതെ "അങ്ങയുടെ ലക്ഷ
ണം ഇത്രക്ഷണത്തിൽ ഫലിച്ചുവല്ലൊ; ഇതാ ഇത
നോക്കൂ" എന്നിങ്ങിനെ ചന്ദ്രനാഥബാനൎജ്ജിയോട പ
റഞ്ഞ വൎത്തമാനക്കടലാസ്സ കയ്യിൽ കൊടുത്തു. അദ്ദേഹം
അതിനെ വാങ്ങിനോക്കിയപ്പോൾ രണ്ടുപ്രകാരത്തിലും
അതിയായ സന്തോഷമുണ്ടായി യെങ്കിലും അതിനെ പുറ
ത്ത പ്രകാശിപ്പിക്കാതെ "എന്താണ ഒത്തത? ആരൊ
വല്ലവരും വൎത്തമാനക്കടലാസ്സിൽ എഴുതിവിടുന്ന കഥക
ളെല്ലാം വിശ്വസിക്കത്തക്കതൊ? ഒരുസമയം യഥാൎത്ഥമാ
ണെങ്കിൽതന്നെ അത കാകതാലീയന്യായംപോലെയല്ലെ
അങ്ങയെപ്പോലെയുള്ളവൎക്ക വിചാരിപ്പാൻ പാടുള്ളു" എ
ന്നിങ്ങിനെ പറഞ്ഞു. "ഇത അതുപോലെയാണെന്ന
തോന്നുന്നില്ല" എന്ന സുകുമാരൻ പറഞ്ഞപ്പോൾ ബാ
നൎജ്ജി സുകുമാരനോട "ഇങ്ങിനെ പറവാൻ അങ്ങേ
ക്ക ഇത്ര മടി ഇല്ല്ലെല്ലൊ കഷ്ടം! ജ്യോതിശ്ശാസ്ത്രവും അ
അതിനെ പ്രമാണിച്ചപറയുന്നവരുടെ വാക്കും വിശ്വസി
ച്ചപറയുന്നത ഭോഷത്വമാണെന്നല്ലെ അങ്ങ പറഞ്ഞത?
ഇത പറഞ്ഞിട്ട ഇപ്പോൾ മുപ്പതുനാഴികകൂടി കഴിഞ്ഞിട്ടി
ല്ലല്ലൊ. ൟവക വാക്ക പറയുന്നത ഇനിയെങ്കിലും മ
നസ്സിരുത്തീട്ടവേണെ" എന്ന പറഞ്ഞു. ൟ വാക്ക സുകു
മാരന്റെ മനസ്സിൽ നല്ലവണ്ണം തറച്ചു. എങ്കിലും "എ
ന്താണ അങ്ങ ഇങ്ങിനെയെല്ലാം പരിഭവിച്ച പറയുന്ന
ത. ഇതവലിയ സങ്കടാമാണെ" എന്ന അവനും പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/117&oldid=193924" എന്ന താളിൽനിന്ന് ശേഖരിച്ചത്