താൾ:CiXIV262.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 91

ഖത്ത വൈവൎണ്ണ്യം ബാധിച്ചതും ഒരെ അവസരത്തിൽ
കണ്ടതു കൊണ്ട മൎമ്മജ്ഞനായ ചന്ദ്രനാഥബാനൎജ്ജിക്ക
എന്തൊ ഇതിൽ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന
തോന്നി. " ഇനി ഇന്ന പാട്ട മതി. നീ പോയി കിട
ന്നൊ. അച്ശന കിടക്കാൻ അല്പം താമസമുണ്ടെന്ന അ
മ്മയോട പറഞ്ഞേക്കൂ" എന്ന പറഞ്ഞു ബാനൎജ്ജി മക
ളെ അയച്ചു. ഉടനെ അദ്ദേഹം സുകുമാരനോട ഓരോ
ന്ന ചോദിച്ചു തുടങ്ങി.

ചന്ദ്ര - ഇന്ന അങ്ങയെ കണ്ടാൽ ഒരു സുഖക്കേടുള്ളതു
പോലെ തോന്നുന്നു. എന്താണ കാരണം?

സുകു - ഇല്ല. യാതോരു സുഖക്കേടുമില്ല.

ചന്ദ്ര - എന്നാൽ എന്താ മുഖത്തിന്ന ഇത്ര ഒരു വാട്ടം?
അങ്ങയുടെ മുഖം ഇങ്ങിനെ ഞാൻ കണ്ടിട്ടില്ലല്ലൊ.

സുകു - വാട്ടമുണ്ടെന്ന തന്നെ ഞാൻ വിചാരിക്കുന്നില്ല.

ചന്ദ്ര - എന്നാൽ ഞാൻ യാതൊരു പ്രയോജനവും കൂടാ
തെ വെറുതെ ഇങ്ങിനെ പറയുന്നതാണ?

സുകു - അങ്ങ നേരം പോക്ക പറയുകയായിരിക്കാം.

ചന്ദ്ര - ൟ മാതിരി പിട്ടുകളൊന്നും എന്നോടകാണിക്ക
ണ്ടാ. എന്തൊ ഇതിന്ന നല്ല ഒരു സംഗതിയുണ്ട. അ
ത പറഞ്ഞല്ലാതെ ഞാൻ സമ്മതിക്കയില്ല.

സുകു - നല്ല ശിക്ഷാ, എന്തൊന്നാണ ഞാൻ പറയേണ്ട
ത? വല്ലതും ഒന്നുണ്ടായിട്ടവേണ്ടെ പറയുവാൻ?

ചന്ദ്ര - എന്നാൽ ഞാൻ പറയാം, അങ്ങേക്ക മുഷിയരു
ത. നോം തമ്മിലുള്ള താല്പൎയ്യം നിമിത്തമാണെ ഞാൻ
ഇത്രയും സ്വാതന്ത്ര്യം കാണിക്കുന്നത. മറച്ചൊന്നും
തോന്നണ്ടാ.

സുകു - അങ്ങപല കുറിയായി എന്നോട "മുഷിയരുതെ
മുഷിയരുതെ" എന്നിങ്ങിനെ പറയുന്നു. ൟ ശബ്ദം

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/111&oldid=193906" എന്ന താളിൽനിന്ന് ശേഖരിച്ചത്