താൾ:CiXIV262.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 ഏഴാം അദ്ധ്യായം

ൎയ്യങ്ങളിൽ ബാലയായ ൟ ഞാൻ എന്തു കല്പിക്കാനാ
ണ. അറിവും പഴക്കവും ആലോചനാശക്തിയും സ്വ
രാജ്യസ്നേഹവും വേണ്ടേടത്തോളം ഉള്ള അങ്ങ എ
ന്നെ വെച്ചുകൊണ്ട രാജ്യകാൎയ്യങ്ങളെല്ലാം അച്ശന്റെ
കാലത്ത ചെയ്തുവന്നതുപോലേയും അങ്ങയുടെ യുക്തം
പോലേയും നടത്തിക്കൊള്ളുകയെവേണ്ടു. എന്നാൽ
രാജ്യം മുഴുവനും ശത്രുരാജാക്കന്മാർ വന്ന ആക്രമിക്കു
ന്നതായാൽകൂടി ഷഷ്ഠാംശത്തിൽ അധികമായ രാജ
ഭോഗം പ്രജകളിൽനിന്ന ഒരിക്കലും വാാങ്ങിപ്പോകരുത.
ധൎമ്മശാസ്ത്രങ്ങളിൽ ചൊല്ലിയ വിധങ്ങളിൽ എള്ളോളം
പിഴയാതെ എല്ല്ലാ പ്രജകളേയും ഒരുപോലെ സംരക്ഷി
ച്ചുവരണം. ദുഷ്ടന്മാരായ ഉദ്യോഗസ്ഥനമാരെ രാജ്യഭര
ണ കാൎയ്യങ്ങളിൽ ഒരുകാലത്തും വെച്ചുപോകരുത. ചോ
രണം മാരണം മുതലായ ക്രൂരകൎമ്മങ്ങളെക്കൊണ്ടുള്ള ദുഃ
ഖം അനുഭവിപ്പാൻ നമ്മുടെ പ്രജകളിൽ ഒരുവനും
എടവരരുത. നമുക്ക കപ്പ തന്നും നമ്മുടെ കല്പനക്കനു
സരിച്ചും നീതിശാസ്ത്രപ്രകാരം രാജ്യം ഭരിച്ചുവരുന്ന
സാമന്തരാജാക്കന്മാരിൽ നമ്മുടെ ശക്തി ഒരിക്കലും ഏ
ൎപ്പെടുത്തരുത. ഇതകൂടാതെ മണ്ഡ്യന്മാരെ ദണ്ഡിക്കു
ന്നതിലും വദ്ധ്യന്മാരെ വധിക്കുന്നതിലും യാതൊരു ദയ
യും വിചാരിച്ചുപോകരുത.

വൃന്ദാ - തിരുമനസ്സിലെ അനുഗ്രഹമുണ്ടെങ്കിൽ കല്പിച്ച
തിൽ ലേശം കുറവുവരാതെ എല്ല്ലാം നീതിയോടെ നട
ത്തിയും നടത്തിച്ച കൊള്ളാം.

ഇന്ദുമതിയുടെ രാജനീതിക്കനുസരിച്ചുള്ള ആവക
കല്പനകളെല്ലാം കേട്ടസമയം അവിടെ കൂടീട്ടുണ്ടായിരു
ന്നവരെല്ലാം അവളുടെ യോഗ്യതയേക്കുറിച്ച പ്രശംസി
ക്കുകയും അവളെ പ്രതാപരുദ്രമഹാരാജാവിനേക്കാൾ അ
ധികം സ്നേഹിക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/106&oldid=193892" എന്ന താളിൽനിന്ന് ശേഖരിച്ചത്