താൾ:CiXIV262.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 85

ഞ്ഞതിന്റെശേഷം അച്ശന്റെ പ്രധാനമന്ത്രിയായിരു
ന്ന ആ വയോധികനെ നോക്കി അവൾ പറയുന്നു.

ഇന്ദു - ഇനിക്ക അങ്ങയെ കാണുമ്പോൾ അച്ശനെ കാ
ണുമ്പോലെ സന്തോഷം തോന്നുന്നു.

വൃന്ദാ - ൟ ഇരിക്കുന്നവരെല്ലാം തിരുമനസ്സിലേക്കും തി
രുമനസ്സിലെ രാജ്യാധികാരത്തിന്നും കീഴടങ്ങി നടക്കു
ന്ന സാമന്തരാജാക്കന്മാരാണ. ൟ ഇരുക്കുന്നവ
രെല്ലാം ശൌൎയ്യപരാക്രമജലധികളായ തിരുമനസ്സിലെ
സൈന്യാധിപതികളാണ. ഇവരെല്ലാം നീതിജ്ഞന്മാ
രും പഴക്കമുള്ളവരും ആയ മന്ത്രിവീരന്മാരും ന്യായാ
ധിപതികളും ആണ. ആ നില്ക്കുന്നവരെല്ലാം തിരു
മനസ്സിലെ പ്രജകളാണ.

എന്നിങ്ങിനെ വൃന്ദാവനദാസൻ അവരെ എല്ലാ
വരേയും പ്രത്യേകം പ്രത്യേകം പറഞ്ഞമനസ്സിലാക്കി
ക്കൊടുത്തതിന്നശേഷം അവരെല്ലാം എഴുനീറ്റ ഇന്ദുമതി
യുടെ സിംഹാസനത്തിന്നരികെ ചെന്ന "ഞങ്ങളെല്ലാം
തിരുമനസ്സിലെ ഏകച്ശത്രാധിപത്യത്തിൻ കീഴിലുള്ളവരാ
ണ" എന്ന പറഞ്ഞ വന്ദിക്കുകയും തങ്ങളുടെ സ്ഥാന
ങ്ങളിൽതന്നെ വന്നിരിക്കുകയും ചെയ്തു. വൃന്ദാവനദാ
സൻ പിന്നേയും പറയുന്നു.

വൃന്ദാ - കാലോചിതങ്ങളായ വാക്കുകളെ ത്വൽപിതാവി
ന്റെ പ്രിയസചിവനായിരുന്ന അടിയൻ ഉണ
ൎത്തിക്കുന്നതിനെ തിരുമനസ്സിരുത്തി കേൾക്കണം. അ
രാജകമായ ൟ രാജ്യം സംരക്ഷിക്കേണ്ടത ഇനി ദേ
വിയാണ. രാജ്യഭാരസംബന്ധമായി മേലിൽവേ
ണ്ടുന്ന സകല കാൎയ്യങ്ങൾക്കും തിരുമനസ്സിലെ കല്പ
നവേണം.

ഇന്ദു - (കണ്ണിൽ വെള്ളം നിറച്ചുകൊണ്ട) രാജ്യഭാര കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/105&oldid=193890" എന്ന താളിൽനിന്ന് ശേഖരിച്ചത്